0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 166217

ആണ്.. പക്ഷെ ദേവു ഇന്ന് അങ്ങനെ പെരുമാറിയത് കൊണ്ട് അവിടെ കയറാനും എനിക്കൊരു മടി തോന്നി.

അങ്ങനെ ഞാൻ അവിടെ ചിന്തിച്ചു നിൽക്കുമ്പോ ആണ് ഇല്ലത്തിന്റെ ഉള്ളിൽ നിന്ന് അംബികാമ്മ എന്നെ വിളിച്ചത്

'നന്ദു ആണോ അത്...?

'അതേ അമ്പികാമ്മേ..'

ഞാൻ വിളി കേട്ടു.. ദേവുവിന്റെ അമ്മയാണ്. അവരെന്നെ കണ്ടു. ഇനി കയറാതെ പോകുന്നത് മര്യാദ അല്ല.

'നീയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്..?

അമ്പികാമ്മ ചോദിച്ചു

'ഞാൻ.. നിങ്ങൾ ഇവിടെ കാണുമോ ഇല്ലയോ എന്നോർത്ത് നിന്നതാ..'

ഞാൻ പറഞ്ഞു

'ഞങ്ങളൊക്കെ എവിടെ പോകാനാ..? നീയല്ലേ നാട് വിട്ടു പോയത്..'

അമ്പികാമ്മ പറഞ്ഞു

അവിടെ അമ്പികാമ്മയോട് വിശേഷം ഒക്കെ പറഞ്ഞു ഇരിക്കുന്നതിന് ഇടയിൽ ഞാൻ ദേവുവിനെ കുറിച്ച് ചോദിച്ചു

'അവളുടെ പരുപാടി വൈകിട്ട് ഉണ്ട്.. അതിന് പ്രാക്ടീസ് നായിട്ട് കൂട്ടുകാരികളുടെ കൂടെ രാവിലെ ഇറങ്ങിയത് ആണ്..'

അംബികാമ്മ പറഞ്ഞു

'ഓഹ്.. ഇന്ന് പരുപാടി ഉണ്ടല്ലേ.. അപ്പോൾ രാത്രി അവളുടെ ഡാൻസ് കാണാം..'

ഞാൻ പറഞ്ഞു

'അവൾ നിന്നോട് പിണക്കം ആണെന്നാണ് എനിക്ക് തോന്നുന്നത്..'

അംബികാമ്മ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ അവളെന്നെ മനഃപൂർവം കാണാത്തത് പോലെ നടന്നു പോയതിൽ എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് മനസിലായി

'പിണക്കമോ..? എന്തിന്..?

ഞാൻ കാര്യം അറിയാൻ വേണ്ടി ചോദിച്ചു

'നീ ഞങ്ങളോട് ആരോടും പറയാതെ നാട് വിട്ടു പോയില്ലേ.. അതിന്..'

അംബികാമ്മ പറഞ്ഞു..

അപ്പോൾ അതാണ് അവളെന്നെ കണ്ടിട്ട് മിണ്ടാതെ പോയത്.. എനിക്ക് കാര്യം മനസിലായി. എന്റെ അന്നത്തെ അവസ്ഥ ഒക്കെ അംബികാമ്മയോട് ഞാൻ പറഞ്ഞു..

അവിടെ നിന്ന് ഇറങ്ങി അപ്പുണ്ണിയുടെ വീട്ടിലേക്ക് പോകാൻ നോക്കുമ്പോൾ ആണ് അംബികാമ്മ വഴി ആ കാര്യം ഞാൻ അറിഞ്ഞത്

'അവൻ അവിടെ ഇല്ല. അവൻ ആനയുടെ പുറകെ പോയിട്ട് കുറേ ആയി..'

അംബികാമ്മ പറഞ്ഞു

ആനക്കമ്പം അവന് പണ്ടേ ഉണ്ട്. പാപ്പാൻ ആകണം എന്നത് അവന്റെ വലിയൊരു ആഗ്രഹം ആയിരുന്നു. ചിലപ്പോൾ ഒക്കെ നാട്ടിൽ വരുന്ന ആനയുടെ പുറകെ അവനും പോകും..

അതിന്റെ പുറകെ മണിക്കൂർകൾ നടന്നു വേറെതേലും നാട്ടിൽ ചെല്ലും. പിന്നെ ഇരുട്ട്

💬 Comments

View all comments