Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
കാശ് ഇട്ടു തന്നു. നിന്നേ വളക്കാനുള്ള പോക്കിനാണ് നീ വഴിച്ചെലവിന് കാശ് തരുന്നത് പാറു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
പോകണ്ട ബസുകളെ കുറിച്ച് ഒക്കെ അമ്മ എന്നെ ഒരുപാട് വട്ടം പറഞ്ഞു തന്നിരുന്നു..
പൊന്മലയിൽ നിന്ന് ബസ് എടുത്തപ്പോ തൊട്ടു എന്റെ മനസ്സ് കാട് കേറിയുള്ള ചിന്തകളിൽ ആയിരുന്നു. ബസിനുള്ളിൽ വേറൊന്നും ചെയ്യാൻ ഇല്ലല്ലോ.. രണ്ട് ലോകങ്ങളുടെ ഇടയിൽ ആണ് ഞാനിപ്പോ എന്ന് എനിക്ക് തോന്നി.
ഞാൻ ജനിച്ചു പതിനെട്ടു വയസ്സ് വരെ വളർന്ന നാട്ടിലേക്ക് ആണ് ഞാനിപ്പോ പോകുന്നത്. അവിടെ ഇപ്പോൾ എനിക്ക് ഇപ്പോൾ ബന്ധം പറയാൻ ആരുമില്ല.
ഈ പുതിയ ലോകത്താണ് എനിക്കിപ്പോ ആരെങ്കിലും ഒക്കെ ഉള്ളത്. അമ്മയുണ്ട് ചേച്ചിമാരുണ്ട് അമ്മയുമാരും ചിറ്റമാരും അനിയത്തിയും അനിയനും ഒക്കെയുണ്ട്.. അന്ന് പ്രമീള ടീച്ചറിന്റെ വാക്ക് കേട്ട് അമ്മയുടെ കൂടെ ഇവിടേക്ക് വന്നത് നല്ല തീരുമാനം ആയിരുന്നു എന്ന് എനിക്ക് തോന്നി
യാത്ര പകുതി ദൂരം ആയപ്പോ ആണ് യാത്രയുടെ ഉദ്ദേശത്തെ കുറിച്ച് എനിക്ക് തന്നെ സംശയം തോന്നിയത്. ശിവയെ കിട്ടാൻ വേണ്ടി ആണ് ഈ യാത്ര ഞാൻ നടത്തുന്നത് എന്ന് ആലോചിച്ചപ്പോ എനിക്ക് തന്നെ പെട്ടന്ന് വിശ്വാസം വന്നില്ല..
ശിവയെ ഒരു കാമുകിയുടെ സ്ഥാനത്തു ഞാൻ കണ്ടിട്ടില്ല. അവളെ എനിക്ക് ഇഷ്ടമാണ്.. അവിടെ ഉള്ള വേറെ ആരേക്കാളും. പക്ഷെ അവളെ സ്വന്തം ആക്കുന്നതിനെ കുറിച്ച് സീരിയസ് ആയി ഞാൻ ചിന്തിച്ചിട്ടില്ല.
അത് നടക്കാത്ത കാര്യം ആണെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. പക്ഷെ അലൻ അന്ന് പറഞ്ഞത് കേട്ടപ്പോൾ മുതൽ ഞാൻ വെറുതെ ശിവയെ സ്വപ്നം
💬 Comments
View all comments