Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
പറഞ്ഞു. അത് കേട്ടപ്പോൾ അവളെന്നെ മനഃപൂർവം കാണാത്തത് പോലെ നടന്നു പോയതിൽ എന്തോ കാര്യം ഉണ്ടെന്ന് എനിക്ക് മനസിലായി
'പിണക്കമോ..? എന്തിന്..?
ഞാൻ കാര്യം അറിയാൻ വേണ്ടി ചോദിച്ചു
'നീ ഞങ്ങളോട് ആരോടും പറയാതെ നാട് വിട്ടു പോയില്ലേ.. അതിന്..'
അംബികാമ്മ പറഞ്ഞു..
അപ്പോൾ അതാണ് അവളെന്നെ കണ്ടിട്ട് മിണ്ടാതെ പോയത്.. എനിക്ക് കാര്യം മനസിലായി. എന്റെ അന്നത്തെ അവസ്ഥ ഒക്കെ അംബികാമ്മയോട് ഞാൻ പറഞ്ഞു..
അവിടെ നിന്ന് ഇറങ്ങി അപ്പുണ്ണിയുടെ വീട്ടിലേക്ക് പോകാൻ നോക്കുമ്പോൾ ആണ് അംബികാമ്മ വഴി ആ കാര്യം ഞാൻ അറിഞ്ഞത്
'അവൻ അവിടെ ഇല്ല. അവൻ ആനയുടെ പുറകെ പോയിട്ട് കുറേ ആയി..'
അംബികാമ്മ പറഞ്ഞു
ആനക്കമ്പം അവന് പണ്ടേ ഉണ്ട്. പാപ്പാൻ ആകണം എന്നത് അവന്റെ വലിയൊരു ആഗ്രഹം ആയിരുന്നു. ചിലപ്പോൾ ഒക്കെ നാട്ടിൽ വരുന്ന ആനയുടെ പുറകെ അവനും പോകും..
അതിന്റെ പുറകെ മണിക്കൂർകൾ നടന്നു വേറെതേലും നാട്ടിൽ ചെല്ലും. പിന്നെ ഇരുട്ട് ആകുമ്പോ അവിടുന്ന് തിരിച്ചു മഞ്ഞനിക്കടവിലേക്ക് നടക്കും. അത്തരം ഒരു പ്രാന്ത് ആയിരുന്നു അവന് ആനകളോട്.
അത് കൊണ്ട് അവൻ ആന പാപ്പാൻ ആവാൻ പുറപ്പെട്ടതിൽ എനിക്ക് വിഷമം തോന്നിയില്ല. പക്ഷെ ഇവിടെ വരെ വന്നിട്ട് അവനെ കാണാതെ പോകുന്നതിൽ എനിക്കൊരു സങ്കടം തോന്നി.
ബുദ്ധിക്ക് കുറച്ചു പ്രശ്നം ഉള്ള അവനു ഇവിടെ ഞാൻ ആയിരുന്നു ഏറ്റവും വലിയ കൂട്ട്. ഞാൻ ഇല്ലാതെ ആയപ്പോൾ അവനും ശരിക്കും ഒറ്റപ്പെടൽ അനുഭവിച്ചു കാണണം.. ഞാൻ അവനെ ഓർത്തു..
ഞാൻ മെല്ലെ ദേവുവിന്റെ ഇല്ലത്തു നിന്നും ഇറങ്ങി. ലക്ഷ്യം
💬 Comments
View all comments