0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 482K

മാറിപ്പോയി. ഞാൻ മീൻ കൊടുത്തു കൊണ്ടിരുന്ന ശശി ചേട്ടന്റെ ഷാപ്പിന് മുന്നിൽ കൂടി പോയെങ്കിലും ഞാൻ അതിൽ കയറിയില്ല.

വൈകിട്ട് അമ്പലത്തിൽ ഒക്കെ പോകേണ്ടിയിരുന്നത് കൊണ്ട് ഷാപ്പിൽ കയറേണ്ട എന്ന് ഞാൻ വച്ചു..

ഞാൻ പിന്നെയും മുന്നോട്ടു നടന്നു. ദേവുവിന്റെ വീടിന്റെ മുന്നിൽ ആയപ്പോൾ ഞാൻ ഒന്ന് നിന്നു. അവിടെ കയറണോ..? അവളുടെ വീട്ടുകാർക്ക് ഒക്കെ എന്നെ വലിയ കാര്യം ആയിരുന്നു.

ഇവിടെ വന്നിട്ട് അവരെ കാണാതെ പോകുന്നത് മോശം ആണ്.. പക്ഷെ ദേവു ഇന്ന് അങ്ങനെ പെരുമാറിയത് കൊണ്ട് അവിടെ കയറാനും എനിക്കൊരു മടി തോന്നി.

അങ്ങനെ ഞാൻ അവിടെ ചിന്തിച്ചു നിൽക്കുമ്പോ ആണ് ഇല്ലത്തിന്റെ ഉള്ളിൽ നിന്ന് അംബികാമ്മ എന്നെ വിളിച്ചത്

'നന്ദു ആണോ അത്...?

'അതേ അമ്പികാമ്മേ..'

ഞാൻ വിളി കേട്ടു.. ദേവുവിന്റെ അമ്മയാണ്. അവരെന്നെ കണ്ടു. ഇനി കയറാതെ പോകുന്നത് മര്യാദ അല്ല.

'നീയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്..?

അമ്പികാമ്മ ചോദിച്ചു

'ഞാൻ.. നിങ്ങൾ ഇവിടെ കാണുമോ ഇല്ലയോ എന്നോർത്ത് നിന്നതാ..'

ഞാൻ പറഞ്ഞു

'ഞങ്ങളൊക്കെ എവിടെ പോകാനാ..? നീയല്ലേ നാട് വിട്ടു പോയത്..'

അമ്പികാമ്മ പറഞ്ഞു

അവിടെ അമ്പികാമ്മയോട് വിശേഷം ഒക്കെ പറഞ്ഞു ഇരിക്കുന്നതിന് ഇടയിൽ ഞാൻ ദേവുവിനെ കുറിച്ച് ചോദിച്ചു

'അവളുടെ പരുപാടി വൈകിട്ട് ഉണ്ട്.. അതിന് പ്രാക്ടീസ് നായിട്ട് കൂട്ടുകാരികളുടെ കൂടെ രാവിലെ ഇറങ്ങിയത് ആണ്..'

അംബികാമ്മ പറഞ്ഞു

'ഓഹ്.. ഇന്ന് പരുപാടി ഉണ്ടല്ലേ.. അപ്പോൾ രാത്രി അവളുടെ ഡാൻസ് കാണാം..'

ഞാൻ പറഞ്ഞു

'അവൾ നിന്നോട് പിണക്കം ആണെന്നാണ് എനിക്ക് തോന്നുന്നത്..'

അംബികാമ്മ എന്നോട്

💬 Comments

View all comments