0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 482K

നീങ്ങി പോകുന്നതിന് മുമ്പ് അവളെ കണ്ട് സംസാരിക്കാൻ ഞാൻ വേഗം നടന്നു.

കൂട്ടുകാരികളും ആയി സംസാരിച്ചു ആണ് ദേവു നടന്നത്. ഒന്ന് തല ഉയർത്തി നോക്കിയാൽ എതിർ വശത്ത് കൂടി വരുന്ന എന്നെ കാണാം.

പക്ഷെ അവൾ കണ്ടില്ല.. അതോ കണ്ടില്ലെന്ന് നടിച്ചത് ആണോ..

'ദേവു..'

അവരുടെ വഴി വളഞ്ഞു എന്നിൽ നിന്ന് അകന്നു പോകുന്നതിന് മുമ്പ് ഞാൻ അവളെ വിളിച്ചു.. അവൾ പക്ഷെ കേട്ടില്ല. ഞാൻ വീണ്ടും ഒരിക്കൽ കൂടി വിളിച്ചു..

അത് അവൾ എന്തായാലും കേട്ട് കാണും. പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല.. കൂട്ടുകാരികളും ആയി അവൾ നടന്നു നീങ്ങി..

ഞാൻ ആകെ വല്ലാതായി. അവൾ എന്തിനാണ് ഇങ്ങനെ പെരുമാറിയത് എന്ന് എനിക്ക് മനസിലായില്ല.. ഇനി എന്നെ അവൾക്ക് മനസിലാകാഞ്ഞത് ആണോ..? ഒരു വർഷം കൊണ്ട് അത്രയും ഒന്നും മാറ്റം എനിക്ക് വന്നിട്ടില്ല..

ഒരല്പം ഉയരം വച്ചിട്ടുണ്ട്, അധികം വെയിൽ കൊള്ളാത്തത് കൊണ്ട് കുറച്ചു നിറം വച്ചിട്ടുണ്ട്, ആകെ മൊത്തത്തിൽ ഒന്ന് നന്നായിട്ടുണ്ട്.. പക്ഷെ തിരിച്ചറിയാതെ ഇരിക്കാൻ മാത്രം ഒന്നും ഞാൻ മാറിയിട്ടില്ല..

പിന്നെ എന്തിനാണ് അവൾ എന്നെ മൈൻഡ് ആക്കാതെ പോയത്..? കൂടെ കൂട്ടുകാരികൾ ഉള്ളതിന്റെ ജാഡ ആണോ..? എന്ത് തന്നെ ആണേലും അവൾ എന്നോട് അങ്ങനെ പെരുമാറിയത് എനിക്ക് വളരെ അധികം വിഷമം ഉണ്ടാക്കി..

അവിടുന്ന് നേരെ ഞാൻ പോകാൻ ഇരുന്നത് അപ്പുണ്ണിയുടെ വീട്ടിലേക്ക് ആണ്.. ദേവു അല്ലാതെ ഇവിടെ എനിക്ക് ഉണ്ടായിരുന്ന കൂട്ടുകാരൻ. പക്ഷെ അവൾ അങ്ങനെ പെരുമാറിയ വിഷമത്തിൽ ഓരോന്ന് ചിന്തിച്ചു ഞാൻ നടന്നു.

ആ കൂട്ടത്തിൽ വഴിയും

💬 Comments

View all comments