0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 205327

ഒന്നും ഇല്ലായിരുന്നു. ചെറിയ കിളികൾ ഒക്കെ ഇപ്പോൾ എന്റെ വലയിൽ വീഴാറുണ്ട്.

രേഷ്മയും ആമിയെയും ഒക്കെ പോലുള്ള കൊച്ചു സുന്ദരിമാരെ എന്റെ വരുതിയിൽ നിർത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ ശിവദ.. ശിവ എന്റെ ചൂണ്ടയിൽ കൊളുത്തുന്ന ചെറിയ മീനെ അല്ല.

അത് കൊണ്ട് എന്നെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്നത് കൊണ്ട് ഞാൻ ആ ദൗത്യം മഞ്ഞനിക്കടവിലെ ഭഗവതിക്ക് കൊടുത്തു..

തീവെട്ടി എടുത്തു നടക്കുന്നതിന് ഇടയിൽ ദേവപ്രിയയെ ഒരു മിന്നായം പോലെ ഞാൻ കണ്ടിരുന്നു. പക്ഷെ അവളോട് മിണ്ടാൻ അപ്പോളും എനിക്ക് അവസരം കിട്ടിയില്ല.

എതിരേൽപ്പ് കഴിഞ്ഞു അവളുടെ ഡാൻസ് ഉണ്ടായിരുന്നു. അത് കണ്ടു ഞാൻ കൂട്ടുകാരുടെ ഇടയിൽ നിന്നു. അവളുടെ ഡാൻസ് കഴിഞ്ഞു ഒരു ഇടവേള വന്നപ്പോ ഞാൻ അവളുടെ ഡാൻസ് നടക്കുന്ന സ്റ്റേജിന്റെ പിന്നിലേക്ക് പോയി.

ഡാൻസർമാരുടെ ഒരുക്കം നടക്കുന്ന മുറി ആയിരുന്നു. അവിടെ ചെന്നാൽ അവളെ കാണാനും സംസാരിക്കാനും പറ്റുമെന്ന് എനിക്ക് തോന്നി

കുറച്ചു നേരം അവിടെ നിന്ന് കഴിഞ്ഞു എനിക്കവളെ നേരിൽ കാണാൻ കഴിഞ്ഞു. ഡാൻസിന്റെ വേഷത്തിൽ തന്നെ ആണ്.. മുഖത്തൊക്കെ മേക്കപ്പ് ഇട്ടിട്ടുണ്ട്.

എന്നെ പെട്ടന്ന് അവിടെ കണ്ടതും അവളൊന്ന് അമ്പരന്നു. എന്നെ വീണ്ടും ഗൗനിക്കാതെ പോകാൻ തുനിഞ്ഞെങ്കിലും അവളുടെ മുന്നിലേക്ക് ഞാൻ കയറി നിന്നു

'ദേവു..? എന്താ കണ്ടിട്ട് ഒന്ന് മിണ്ടാത്തത്..?

ഞാൻ അവളോട് ചോദിച്ചു

'ഓ.. എന്ത് മിണ്ടാനാണ്..?

അവളൊരു ഉദാസീന ഭാവത്തോടെ ചോദിച്ചു

'ഞാൻ നിന്നേ വൈകിട്ട് തോടിന്റെ അവിടെ വച്ചു വിളിച്ചത് നീ കേട്ടില്ലേ..? എന്താ മിണ്ടാതെ പോയത്..?

ഞാൻ ചോദിച്ചു

'ഞാൻ കേട്ടില്ല..'

അവൾ കള്ളം പറഞ്ഞു

'നീ കള്ളം പറയണ്ട. എനിക്കറിയാം നീയെന്നെ കണ്ടിട്ട് മിണ്ടാതെ പോയതാണെന്ന്..'

ഞാൻ അവളോട് പറഞ്ഞു

'ആണെങ്കിൽ എന്താ..?

അവൾ എന്നോട് തെല്ലൊരു ദേഷ്യത്തോടെ ചോദിച്ചു

'നീയെന്തിനാ ദേഷ്യപ്പെടുന്നേ..?

ഞാൻ ചോദിച്ചു

'ഞാൻ ദേഷ്യപ്പെട്ടില്ല..'

ദേവു പറഞ്ഞു

'നിന്റെ പിണക്കം എന്താണെന്ന് എനിക്കറിയാം. ഞാൻ ആരോടും പറയാതെ ഇവിടുന്ന് പോയത് കൊണ്ടല്ലേ..?

ഞാൻ അവളോട് ചോദിച്ചു

'അല്ല..'

ദേവു പറഞ്ഞു

'എനിക്കറിയാം ആണെന്ന്. അംബികാമ്മ എന്നോട് പറഞ്ഞു..'

💬 Comments

View all comments