Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ഞാൻ അവളോട് പറഞ്ഞു
ഇനി കള്ളത്തരം പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൾക്ക് മനസിലായി
'ആണെങ്കിൽ അങ്ങനെ തന്നെ എന്ന് കൂട്ടിക്കോ.. ഒരു വാക്ക് പോലും പറയാതെ പോയിട്ടല്ലേ. അപ്പോൾ തിരിച്ചും അത്രേം ഒക്കെ ബന്ധമേ ഉള്ളു..'
അവൾ പിണക്കത്തോടെ പറഞ്ഞു
'നീ എന്റെ അപ്പോളത്തെ സാഹചര്യം കൂടെ മനസിലാക്ക്..'
ഞാൻ എന്റെ അന്നത്തെ പെട്ടന്ന് ഉണ്ടായ സാഹചര്യം അവളോട് പറഞ്ഞു. അത് കേട്ടപ്പോൾ എന്റെ അവസ്ഥ അവൾക്ക് മനസിലായി എന്ന് എനിക്ക് തോന്നി.
പക്ഷെ മുഖത്ത് അപ്പോളും പിണക്കം വിട്ടു മാറിയിട്ടില്ല
'എന്താ നന്ദു തീവെട്ടി ഒക്കെ എടുത്തത്.. പുതിയ സ്ഥലത്തു കല്യാണം വല്ലോം ആയോ..?
പെട്ടന്നാണ് ഞങ്ങളുടെ ഇടയിലേക്ക് അമല കയറി വന്നത്. അവളുടെ സഹോദരി അമൃതയും കൂടെയുണ്ട്., അവർ രണ്ടും ദേവുവിന്റെ കൂടെ ഡാൻസിൽ ഉള്ളതാണ്.
രണ്ട് പേരും ഇരട്ടകൾ ആണ്. പക്ഷെ വേദു മീതു പോലെ കാണാൻ ഒരുപോലെ അല്ല ഇവർ രണ്ടും..
'അല്ല.. ഞാൻ.. വെറുതെ പിടിച്ചത് ആ..'
ഞാൻ പറഞ്ഞു
അമല അത് പറഞ്ഞപ്പോ ദേവുവിന്റെ മുഖം ചെറുതായ് ഒന്ന് മാറി. അവളൊരു സംശയത്തിൽ എന്നെ നോക്കി. ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന പിണക്കം ഒന്ന് മാറി വന്നത് ആയിരുന്നു, നാശം പിടിച്ചത് ഒക്കെ കേറി വന്നു അത് പിന്നെയും കുളമാക്കിയത് പോലെ എനിക്ക് തോന്നി.
മാത്രമല്ല അവളുമാർ ദേവുവിനെ ഉള്ളിലേക്ക് വിളിച്ചോണ്ട് പോകുകയും ചെയ്തു.
പിന്നെ ദേവുവിനെ കാണാൻ ഞാൻ കുറേ നേരം കാത്തു നിൽക്കേണ്ടി വന്നു. ഡാൻസ് കഴിഞ്ഞു ഇറങ്ങി വന്ന വരവിൽ അവൾ എന്നോട് സംസാരിച്ചു.
അധികം ഒന്നും മിണ്ടിയില്ല. ആറാട്ട് അമ്പലത്തിനു ഉള്ളിലേക്ക് കയറുന്ന സമയത്തു അമ്പലക്കുളത്തിന് അടുത്തേക്ക് വരണം എന്ന് മാത്രം അവൾ എന്നോട് പറഞ്ഞിട്ട് വേഗം കൂട്ടുകാരികളുടെ ഒപ്പം പുറത്തേക്ക് പോയി
ഞാനും കൂട്ടുകാരുടെ അടുത്ത് ചെന്നു നിന്നു. ഉത്സവത്തിലെ പരിപാടികൾ എല്ലാം കണ്ടു ഞാൻ നിന്നു. ഒപ്പം ആറാട്ട് അമ്പലത്തിനു ഉള്ളിലേക്ക് കയറുന്ന സമയം കൂടി ഞാൻ ശ്രദ്ധിച്ചു..
അമ്പലത്തിനുള്ളിൽ ആറാട്ട് കയറിയ സമയത്തു ആരോടും പറയാതെ ഞാൻ അമ്പലക്കടവിലേക്ക് നടന്നു. കൊടിയിറക്കത്തിന്റെ
💬 Comments
View all comments