0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 208359

സമയം ആയത് കൊണ്ട് ഇവിടെ ഒന്നും ഇപ്പോൾ ആരുമില്ല. എല്ലാവരും അമ്പലത്തിനു ചുറ്റും ആണ്..

ഞാൻ കടവിൽ എത്തുമ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല. ദേവൂവും.. കുറച്ചു നേരം അവിടെ അവളെ കാത്തു നിന്നപ്പോൾ കൊലുസിന്റെ ശബ്ദം ഞാൻ കേട്ടു.

ദേവു തന്നെ.. ലൈറ്റ് ന്റെ വെളിച്ചത്തിൽ ഞാൻ അവളെ കണ്ടു..

ഒരു ദാവണി ആണ് വേഷം. ഡാൻസ് കഴിഞ്ഞതിന്റെ മേക്കപ്പ് മുഴുവൻ ആയി ആയി മുഖത്ത് നിന്ന് പോയിട്ടില്ല. അതിന്റെ ഒരു വെളുപ്പ് അവളുടെ മുഖത്ത് നന്നായി അറിയാം.

അല്ലാതെ തന്നെ അവൾ നല്ലത് പോലെ വെളുത്തത് ആണ്. മെലിഞ്ഞു നീളൻ മുടിയും അത് പോലെ തന്നെ ഉണ്ട്. വിടർത്തി ഇട്ടാൽ മുട്ട് വരെ മുടി ഉണ്ട് അവൾക്ക്..

അല്ലെങ്കിലും അവൾക്ക് മുടിയുടെ വളർച്ച കൂടുതൽ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൃതാവിന്റെ ഭാഗത്ത് ഒക്കെ നല്ലത് പോലെ മുടി ഉണ്ട്. അത് പോലെ അവളുടെ കൈകളിൽ നല്ലത് പോലേ ചീകിയിട്ട രോമങ്ങളും..

കാലിലെ രോമങ്ങൾ ഞാൻ അധികം ശ്രദ്ധിച്ചിട്ടില്ല. അന്ന് അതൊന്നും ഞാൻ കാര്യമായി ശ്രദ്ധിച്ചിട്ടില്ല എന്നതാണ് നേര്..

ദേവുവിന്റെ സൗന്ദര്യത്തിൽ മുഴുകി ഞാൻ നിന്നു.. അവൾ നേരെ വന്നു അമ്പലക്കടവിൽ ഇരുന്നു. എന്നിട്ട് പാവാട പൊക്കി കാല് വെള്ളത്തിൽ ഇട്ടു..

ഞാൻ അവിടെ നിൽക്കുന്നത് കാണാത്തത് പോലെ ആണ് അവൾ പെരുമാറുന്നത്. പിണക്കം ഇപ്പോളും കുറച്ചു ഉണ്ട് ഇവൾക്ക്..

'ഞാൻ പറഞ്ഞത് ഒന്നും നിനക്ക് വിശ്വാസം ആയില്ലേ..?

ഞാൻ അവളുടെ ഒപ്പം ചെന്നു പടവിൽ ഇരുന്നു

'ആയി..'

അവളെന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

'പിന്നെന്താ ഒരു ഗൗരവം..?

ഞാൻ അവളോട് ചോദിച്ചു

'എനിക്ക് ഗൗരവം ഒന്നുമില്ല..'

അവൾ പറഞ്ഞു

'എന്നാൽ കൈ നീട്ട്..'

ഞാൻ അവളോട് ആവശ്യപ്പെട്ടു

'എന്തിന്..?

ദേവു ചോദിച്ചു

'കൈ നീട്ട്..'

ഞാൻ പറഞ്ഞു

കാര്യം അറിയാതെ അവൾ കൈ നീട്ടി. ഞാൻ ചിന്തിക്കടയിൽ നിന്നും വാങ്ങിയ കുപ്പി വള അവളുടെ കയ്യിലേക്ക് ഇട്ടു കൊടുത്തു. ഡാൻസ് കഴിഞ്ഞു വന്നത് കൊണ്ട് വള എല്ലാം ഊരി വച്ചിട്ടാണ് അവൾ വന്നത്.

അത് നന്നായി.. രണ്ട്

💬 Comments

View all comments