0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 210628

കയ്യിലും ഞാൻ കുപ്പിവള അണിയിച്ചു കൊടുത്തു. അവളുടെ രോമമുള്ള കൈകളിൽ ആദ്യമായ് ആണ് ഞാൻ മറ്റൊരു രീതിയിൽ മനസ്സ് വച്ചു സ്പർശിക്കുന്നത്.

അത് കൊണ്ട് എനിക്ക് എന്തോ അവളോട് ഇത് വരെ നേരിട്ട് തോന്നാത്ത ഒരു വികാരം തോന്നി

'ഇതെന്തിനാ വാങ്ങിച്ചത്..?

അവൾ വളകളുടെ ഭംഗി നോക്കി കൊണ്ട് തന്നെ ചോദിച്ചു

'ഇത് കണ്ടപ്പോ നിനക്ക് വാങ്ങി തരാൻ തോന്നി.. നിനക്ക് ഇഷ്ടായോ..?

ഞാൻ ചോദിച്ചു

'ഇഷ്ടായി..'

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. മുഖം തെളിഞ്ഞിട്ടുണ്ട്

പിന്നെ കുറച്ചു നേരം അവൾ എന്നോട് പഴയത് പോലെ ആണ് മിണ്ടിയത്. അവൾ നാട്ടിലെ വിശേഷങ്ങളും ഞാൻ എന്റെ പുതിയ നാട്ടിലെ വിശേഷവും എല്ലാം പരസ്പരം പറഞ്ഞു.

ഇവിടെ വലിയ വിശേഷം ഒന്നും ഇല്ലാത്തത് കൊണ്ട് എന്റെ വിശേഷങ്ങൾ ആണ് കൂടുതലും അവൾ ചോദിച്ചു അറിഞ്ഞത്

'അവിടെ നാട്ടിൽ വേറെ കൂട്ടുകാരികൾ ഒക്കെ ഉണ്ടോ എന്നെ പോലെ..?

അവൾ എന്നെ നോക്കി അങ്ങനെ ഒരു ചോദ്യം ചോദിച്ചു. അതിന് എന്ത് ഉത്തരം കൊടുക്കണം എന്ന് എനിക്കൊരു സംശയം ഉണ്ടായി

'ആഹ്.. അവിടെ എന്റെ വീടിന് അപ്പുറെയും ഇപ്പറെയും ഒക്കെ എന്റെ പ്രായത്തിലിം എന്നെക്കാളും മൂത്ത ചേച്ചിമാരും ഒക്കെ ഉണ്ട്.. അവരൊക്കെ ആയിട്ട് കൂട്ടാ..'

ഞാൻ പറഞ്ഞു

'വലിയ കൂട്ടാ..?

അവൾ പിന്നെയും എന്തോ അർഥം വച്ചു ചോദിച്ചു

'നല്ല കൂട്ടാ. നീ എന്താ അങ്ങനെ ചോദിച്ചെ..?

'അല്ല, വ്രതം ഒക്കെ എടുത്ത പോലെ വന്നു തീവെട്ടി എടുത്തത് കൊണ്ട് ചോദിച്ചത് ആണ്..'

അവൾ ഒരു സംശയത്തോടെ എന്നോട് ചോദിച്ചു

'അത്.. അത് ഞാൻ പറഞ്ഞല്ലോ വെറുതെ ആണെന്ന്..'

ഞാൻ നുണ പറഞ്ഞു. ശിവയ്ക്ക് വേണ്ടി ആണ് തീവെട്ടി എടുത്തത് എന്ന് ഇവളോട് പറയാൻ കഴിയില്ലല്ലോ

'ഓ.. ഇപ്പോളാ ഓർത്തെ. ആരെ ഓർത്താണ് എടുത്തത് എന്ന് ആരോടും പറയാൻ പാടില്ലല്ലോ..?

അവൾ എന്നെ കളിയാക്കിയ പോലെ പറഞ്ഞു

'ഞാൻ ആരെയും ഓർത്തില്ല.. എന്നെ വിശ്വാസം ഇല്ലേ..?

ഞാൻ ചോദിച്ചു

'അപ്പോൾ ആരും മനസ്സിൽ ഇല്ല...?

അവൾ പിന്നെയും കളിയായി ചോദിച്ചു

'ഇല്ല.. ആരുമില്ല..'

💬 Comments

View all comments