Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ഞാൻ പറഞ്ഞു
'ആരും....?
അവൾ ഒരല്പം ശബ്ദം താഴ്ത്തി മൃദുവായ് ചോദിച്ചു. അതിന്റെ അർഥം എനിക്ക് മനസിലായി. മനസ്സിൽ അവൾ ഇല്ലേ എന്ന് ഒരർഥത്തിൽ ആണ് ദേവു അങ്ങനെ ചോദിച്ചത്
'ഉണ്ടാവാം.. ഉണ്ടാവില്ലാരിക്കാം..'
ഞാൻ എങ്ങും തൊടാതെ പറഞ്ഞു ആ വിഷയം തിരിച്ചു വിട്ടു
ദേവപ്രിയ കുഞ്ഞിലേ മുതൽ എനിക്ക് അറിയാവുന്ന കൂട്ടുകാരി ആണ്. ഞാൻ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരനും ആയിരുന്നു. വീട്ടിലേ കഷ്ടപ്പാട് കാരണം ഞാൻ പഠിത്തം നിർത്തിയത് വരെ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു എല്ലാ ക്ലാസ്സിലും.
പിന്നെ അവൾ പഠിക്കാൻ പോയി ഞാൻ ജീവിതം നോക്കി പോയി. എങ്കിലും ഞങ്ങളുടെ സൗഹൃദം മുറിഞ്ഞിരുന്നില്ല. പക്ഷെ അപ്പോൾ ഒന്നും അതിലേക്ക് പ്രണയം ഒരു നേരിയ തോതിൽ പോലും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല.
പക്ഷെ ഇപ്പോൾ എന്താണ് അവൾ അങ്ങനെ ചോദിച്ചത് എന്നും ഞാൻ എന്താണ് മറുപടി എങ്ങും തൊടാതെ പറഞ്ഞത് എന്നും എനിക്ക് അറിയില്ല
കോളേജിൽ ഒക്കെ പോകുന്ന ദേവപ്രിയക്ക് ഒരുപാട് ആൺ പിള്ളേരുടെ പ്രണയാഭ്യർഥന വന്നിട്ടുണ്ടാകും. അപ്പോൾ പിന്നെ അവൾ എന്നെ സ്നേഹിക്കാൻ ഒന്നും സാധ്യത ഇല്ല.
ഇനി പണ്ട് തൊട്ടേ അവളുടെ മനസ്സിൽ ഉള്ളത് വല്ലോം ആണോ ഇത്. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ഞാൻ ഒരു വർഷം മാറി നിന്നപ്പോൾ അവൾക്കത് തോന്നിയതും ആകാം.. ഞാൻ എന്തൊക്കെയോ ചിന്തിച്ചു കാട് കയറി
അതിനിടയിൽ ഞങ്ങളുടെ സംസാരവും വേറെ വഴിക്ക് പോയി. സംസാരത്തിന് ഇടയിൽ അവളുടെ വായിൽ നിന്ന് ഞങ്ങളുടെ നാടിനെ പറ്റി പല കാര്യവും വീഴുന്നത് ഞാൻ ശ്രദ്ധിച്ചു.
ഇവൾക്ക് പൊന്മല എങ്ങനെ അറിയാം. ഇവൾ അവിടെ വന്നിട്ടുണ്ടോ..? ഞാൻ അത് അവളോട് നേരിട്ട് ചോദിച്ചു
'പൊന്മല നമുക്ക് അറിയാത്ത സ്ഥലം ഒന്നും അല്ല നന്ദുവേ..'
ദേവു പറഞ്ഞു
'നിനക്ക് എങ്ങനെ അറിയാം. നീ അവിടെ വന്നിട്ടുണ്ടോ..?
ഞാൻ അവളോട് ചോദിച്ചു
'പിന്നെ. എത്രയോ വട്ടം..'
ദേവു പറഞ്ഞു
'എന്തിന്...?
ഞാൻ ചോദിച്ചു. അവൾക്ക് അവിടം ആയി എന്താണ് ബന്ധം
'ഞങ്ങളുടെ ബന്ധുക്കൾ അവിടെ ഉണ്ട്.. അപ്പോൾ കൊച്ചിലെ ഒക്കെ കുറേ
💬 Comments
View all comments