Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
തവണ ഞാൻ അവിടെ വന്നിട്ടുണ്ട്. പത്തിലെ അവധിക്ക് ഒക്കെ അവിടെ വന്നു ഞാൻ നിന്നിട്ടുണ്ട് കുറച്ചു ദിവസം..'
ദേവു പൊന്മല ആയുള്ള അവളുടെ ബന്ധം പറഞ്ഞു. അപ്പോൾ പറഞ്ഞു വരുമ്പോൾ പൊന്മലയിലെ അമ്പലത്തിലെ തിരുമേനി ദേവുവിന്റെ ബന്ധു തന്നെ ആണ്..
'ആ തിരുമേനിയുടെ മോളോട് ആണ് ഞാൻ നിന്നേ പറ്റി ചോദിച്ചത്.. ഹരിത ചേച്ചിയെ നീ അറിയുമോ..?
ദേവു ചോദിച്ചു
'ഞാൻ.. കണ്ടിട്ട് ഉണ്ടാകാം. മുഖം ഓർമ കിട്ടുന്നില്ല..'
ഞാൻ പറഞ്ഞു. തിരുമേനിയുടെ മോളെ ഞാൻ കണ്ടിട്ടില്ല എന്നാണ് എന്റെ ഓർമ. ആ ചേച്ചി വഴി ആണ് ദേവു അവിടുത്തെ എന്റെ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്
'ഹരി ചേച്ചിടെ കൂട്ടുകാരി നിന്റെ വീടിന് അടുത്തുള്ളത് ആണ്.. അപ്പോൾ ഞാൻ പറഞ്ഞു അവനെ അറിയാമോ എന്നൊക്കെ തിരക്കാൻ..'
ദേവു പറഞ്ഞു
'എന്റെ വീടിന് അടുത്തുള്ള ഏത് ചേച്ചി..?
ഞാൻ ചോദിച്ചു
'പേര് മറന്നു പോയെടാ.. അവർ ഒരുമിച്ചാ കോളേജിൽ..'
ദേവു പറഞ്ഞു
'ശിവദ എന്നാണോ..?
ഞാൻ ചോദിച്ചു
'ആഹ്.. അത് തന്നെ.. ഞാൻ പേര് മറന്നിരുന്നു..'
ദേവു പറഞ്ഞു
അപ്പോൾ ഇതാണ് ഇടക്ക് ശിവ എന്നോട് ദേവപ്രിയ ആരാണെന്ന് ഒക്കെ വന്നു തിരക്കിയത്. ദേവുവിന്റെ ബന്ധു ഹരിത നമ്പൂതിരി ശിവയുടെ കോളേജിൽ ആണ്.
അവൾ വഴി ദേവു എന്നെ അന്വേഷിച്ചത് കൊണ്ടാണ് ശിവ അവളെ പറ്റി എന്നോട് തിരക്കിയത്. പക്ഷെ ആ പട്ടി എന്തിനാ പിന്നെ എന്നോട് കാര്യം മുഴുവൻ ആയി പറയാതെ ഇരുന്നത്.
'അങ്ങനെ ആണേൽ ഇനി അവിടെ വരുമ്പോൾ എന്റെ വീട്ടിലേക്ക് വരണം..'
ഞാൻ അവളെ ഇപ്പോളെ ക്ഷണിച്ചു
'ഓ.. അതിനെന്താ വരാല്ലോ..'
അവൾ പറഞ്ഞു.. ഞങ്ങൾ ഇപ്പോൾ കുറച്ചു ചേർന്നാണ് ഇരിക്കുന്നത്.. അവളുടെ ശരീരവും എന്റെ ശരീരവും തൊട്ടുരുമ്മി ആണ് ഇരിക്കുന്നത്. അതിന്റെ ഒരു ചൂട് എനിക്ക് കിട്ടുന്നുണ്ട്.
'നീ ഇനി പോയാൽ അടുത്ത ഉത്സവത്തിനെ വരുള്ളൂ..?
ദേവു ചോദിച്ചു
'മിക്കവാറും..'
ഞാൻ പറഞ്ഞു
'ഇടയ്ക്ക് ഒക്കെ വാ ഇങ്ങോട്ട്.. എനിക്ക് ഇവിടെ വേറെ കൂട്ടൊന്നും ഇല്ലെന്നേ..'
അവൾ തമാശ പോലെ പറഞ്ഞു
'നിനക്ക് ഇവിടെ
💬 Comments
View all comments