Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
കൊടുത്തു.
രേഷ്മ പഴയ പോലെ മിണ്ടാട്ടം ഇല്ലെങ്കിലും വള വാങ്ങി. വേദുവിന് കൊടുക്കുമ്പോ മീതുവിന് കൊടുക്കാത്തത് മോശം ആകുമല്ലോ എന്ന് കരുതി ആണ് അവൾക്ക് വാങ്ങിയത്.
അവൾ അത് വാങ്ങില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷെ എന്തോ അത്ഭുതം.. അവൾ അത് വാങ്ങുകയും കയ്യിൽ എടുത്തു ഇടുകയും ചെയ്തു..
ശിവ ചേച്ചിക്ക് വള വാങ്ങി കൊടുത്തപ്പോ അവളെന്നോട് ദേഷ്യപ്പെട്ടു. അവൾ കൊടുത്ത കാശിനു വള വാങ്ങി വന്നോടാ എന്ന് ചോദിച്ചു ആയിരുന്നു അവളുടെ ദേഷ്യം.
അതൊക്കെ വെറുതെ ആണ്. വാങ്ങിക്കാതെ വന്നാൽ അത് പറഞ്ഞു ദേഷ്യപ്പെടും. ഇടക്ക് ആ സാധനത്തിനു എന്നോട് എന്തേലും ഒക്കെ അടി ഉണ്ടാക്കി ഇരിക്കണം..
വള വാങ്ങിയത് മാത്രമല്ല നിന്നേ വളയ്ക്കാൻ ഉള്ള മാർഗം ദൈവത്തിന് തെളിക്കാൻ കൊടുത്തിട്ടാണ് ഞാൻ വന്നതെന്ന് ഞാൻ മനസ്സിൽ പറഞ്ഞു
എല്ലാവർക്കും ഓരോ സെറ്റ് വള വാങ്ങിയപ്പോൾ ആയിഷ കുട്ടിക്ക് കുറേ ജോഡികൾ ഞാൻ വാങ്ങി.. കമ്മൽ, കണ്മഷി, അങ്ങനെ ഒരുപാട് സാധനങ്ങൾ ഞാൻ അവൾക്ക് വാങ്ങി കൊണ്ട് വന്നിരുന്നു..
ഇവിടുന്ന് പോയപ്പോ തന്നെ എന്നെ അതെല്ലാം വാങ്ങണം എന്ന് ചട്ടം കെട്ടിയാണ് മൂപ്പത്തി വിട്ടത്.. ഉമ്മ അറിയാതെ ആണ് ഇതൊക്കെ ആവശ്യപ്പെട്ടത് എന്ന് മാത്രം.
കുഞ്ഞു ആയിഷ കുട്ടി ആ വളകൾ എല്ലാം ഒരുമിച്ച് കൈകളിൽ കയറ്റി നടന്നു അവസാനം ഉമ്മയുടെ വായിൽ നിന്ന് എനിക്ക് ചെറിയ ചീത്തയും കിട്ടി..
ഗോപു ചേച്ചിയുടെ അനിയൻ ഗോകുലിനു ഞാൻ ഒരു പൊട്ടാസ് തോക്കാണ് വാങ്ങിച്ചത്..
തിരിച്ചു വന്നു കഴിഞ്ഞാണ് ഞങ്ങളുടെ കടവിന് അടുത്തായി ഒരു ചങ്ങാടം കിടക്കുന്നത്
💬 Comments
View all comments