0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 482.8K

ഞാൻ കണ്ടത്. ഞങ്ങൾക്ക് അക്കരേക്ക് പോയിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല.

തൊട്ട് അക്കരെ വീടുകൾ ഒന്നുമില്ല. മുഴുവൻ കാടാണ്. ആ കരയിലേക്ക് പോകാൻ കുറച്ചു ദൂരം മാറി പാലവും ഉണ്ട്. അത് കൊണ്ട് ഇവിടെ ചങ്ങാടത്തിന്റെ ആവശ്യവും വരുന്നില്ല.

പിന്നെ എന്തിന് ആരാണ് ഇത് ഉണ്ടാക്കിയത് എന്ന് എനിക്ക് സംശയം തോന്നി. സുരേഷ് ചേട്ടൻ ആണ് ഇതിന്റെ ശില്പി..

ഗോപു ചേച്ചിയുടെ അച്ഛന് ശില്പ വിദ്യയിൽ ഒക്കെ നല്ല വിരുത് ഉണ്ട്. ഇങ്ങനെ ഓരോന്നൊക്കെ ഉണ്ടാക്കാൻ നല്ല താല്പര്യവും ആണ്. വെറുതെ പ്രയോജനം ഇല്ലാത്തത് ഉണ്ടാക്കാൻ സമയം കളയുകയും വീട് ആകെ താറുമാറായി കിടക്കുകയും ചെയ്യുന്നത് കൊണ്ട് സുരേഷ് പേരപ്പന്റെ ഇത്തരം വാസനകളോട് സന്ധ്യ പേരമ്മയ്ക്ക്

കലിപ്പ് ആയിരുന്നു.. വെറുതെ ഒരു രസത്തിന് ഇരുന്നപ്പോൾ ചങ്ങാടം ഉണ്ടാക്കിയത് ആണെന്നാണ് പേരപ്പൻ പറഞ്ഞത്.

ഞങ്ങൾ രണ്ടും ചങ്ങാടത്തിൽ ഇരുന്നു ആറിന്റെ നടുവിലൂടെ കുറച്ചു ദൂരം പോയി.. പിള്ളേരെ ഒന്നും കൊണ്ട് നടുക്ക് വരെ പോകാൻ പേരപ്പന് പേടി ആയിരുന്നു..

എന്നെ ആകുമ്പോൾ ആ പേടി ഇല്ല. ആ കൂട്ടത്തിൽ ഇത് പോലെ ഓരോന്നൊക്കെ പണ്ട് ഉണ്ടാക്കിയത് പേരപ്പൻ എന്നോട് പറഞ്ഞു. പണ്ട് അവരുടെ ചെറുപ്പത്തിൽ ഇവിടെ ഉള്ള ഒരു മരത്തിന്റെ മേലേ ഏറു മാടം വച്ചതും അവിടെ എല്ലാവരും ഒരുമിച്ച് കയറി ഇരിക്കുന്നതും എല്ലാം പേരപ്പൻ

എന്നോട് പറഞ്ഞു. അമ്മ തല്ലാൻ വരുമ്പോൾ രക്ഷയ്ക്കായ് ഓടി വന്നു ഏറുമാടത്തിന്റെ മുകളിൽ കയറി ഇരുന്നു നേരം വെളുപ്പിച്ചത് ഒക്കെ പേരപ്പൻ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.

പിന്നെ കുറച്ചു നേരം

💬 Comments

View all comments