Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ഒന്നും മിണ്ടാതെ ആ ഓർമ്മകളിൽ മുഴുകി ഇരുന്നു.. കുറേ വർഷം കഴിഞ്ഞു അടുത്ത തലമുറയോട് ഇത് പോലെ കഥകൾ ഞാനും പറയണം എന്നോർത്തു ഞാനും ഇരുന്നു
ചങ്ങാടത്തിൽ തുഴഞ്ഞു ആശ തീർത്തെങ്കിലും പേരപ്പൻ പറഞ്ഞ മരത്തിനു മുകളിൽ ഉള്ള ഏറുമാടം എന്ന ചിന്ത എന്നെ വല്ലാതെ ആകർഷിച്ചു. മരത്തിന്റെ മുകളിൽ ഒരു വീട് എന്ന ചിന്ത എനിക്ക് അടിപൊളി ആയി തോന്നി.
എനിക്കും അങ്ങനൊരു വീട് പണിയണം എന്ന് ഞാൻ തീരുമാനിച്ചു. അതിനായ് വേണ്ട തടികളും കയറും എല്ലാം അടുത്ത ദിവസം തന്നെ ഞാൻ കണ്ട് പിടിച്ചു.
പക്ഷെ എനിക്ക് പറ്റിയ ഒരു മരം അടുത്തെങ്ങും ഞാൻ കണ്ടില്ല.. ഒന്നുകിൽ മരത്തിനു ഉയരം കുറവാണ് അല്ലെങ്കിൽ ഭയങ്കര ഉയരം. അതും അല്ലെങ്കിൽ ശിഖരങ്ങൾ വേണ്ടത് പോലെ അല്ല നില്കുന്നത്.
അങ്ങനെ പല പ്രശ്നങ്ങൾ.. മുത്തപ്പൻ കാവിൽ എനിക്ക് പറ്റിയ മരം ഉണ്ട് പക്ഷെ അവിടെ പോയി ഏറുമാടം കെട്ടാൻ പറ്റുകയുമില്ല. പക്ഷെ ഞാൻ എന്റെ മോഹം ഉപേക്ഷിച്ചില്ല.
ഞങ്ങളുടെ ഗ്രൗണ്ടിന് അടുത്തുള്ള ഒരു പ്ലാവിൽ ഏറു മാടം കേട്ടമെന്ന് ഞാൻ തീരുമാനിച്ചു. അതിന്റെ താഴെ കമ്പും മുളയും കൊണ്ട് വന്നു കെട്ടി കെട്ടി ഏറുമാടം സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ചു..
എല്ലാം കെട്ടി റെഡി ആയാൽ കയർ കെട്ടി മോളിൽ എത്തിക്കണം. എന്നിട്ട് അവിടെ കേറി വീണ്ടും കെട്ടി ഉറപ്പിച്ചു നേരെ ആക്കണം. ഇതായിരുന്നു എന്റെ പ്ലാൻ
പക്ഷെ അവിടെ ആർക്കും എന്റെ പ്ലാൻ ഇഷ്ടം ആയില്ല. അവരാരും ഏറു മാടത്തിൽ താല്പര്യം കാണിച്ചില്ല എന്നതാണ് സത്യം. ഒന്നുകിൽ
💬 Comments
View all comments