0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 2 [ആശാൻ കുമാരൻ]

Author : Kambikathakal Read All Parts 891

കുറെ നേരം നോക്കി നിന്നു.... മൂന്ന് വട്ടം അമ്മയെ ചുംബിച്ചു അവൻ.... കരഞ്ഞില്ലെങ്കിലും കണ്ണിൽ നിന്നു കണ്ണുനീർ വന്നത് അമ്മയുടെ മുഖം മറച്ചപ്പോൾ ആയിരുന്നു....

എല്ലാ ചടങ്ങുകളും കഴിഞ്ഞു ശരീരങ്ങൾ കൊണ്ടു പോകുമ്പോൾ റീന അലറി കരഞ്ഞു... ആ വേളയിൽ രാജു തിരിഞ്ഞു അവളെ നോക്കി...

അങ്ങനെ വിലാപയാത്രയായി അവരെ വഹിച്ചു ആംബുലൻസ് നീങ്ങുന്നത് റീന നോക്കി നിന്നു...

_________________________________________

മാളിയേക്കൽ തറവാടിൽ കരഞ്ഞു തളർന്നു കിടപ്പായിരുന്നു എൽസി.... തോമസ് മുറിയിലേക്ക് വന്നപ്പോൾ എൽസി തലയുയർത്തി...

എൽസി : എനിക്കെന്റെ മോളെ കാണണം....

അലമാരയിളെ ലോക്കറിൽ നിന്നു എന്തോ പരതുകയായിരുന്നു തോമസ്...

എൽസി,: നിങ്ങൾ കേട്ടില്ലേ... എനിക്കെന്റെ മോളെ കാണണം....

തോമസ് : പോയി കണ്ടോ... പക്ഷെ വേഗം വേണം.... പെട്ടെന്ന് തന്നെ ആ തേവിടിശിയെയും ഞാൻ തീർക്കും....

എൽസി : നരകിക്കും നിങ്ങൾ..... എന്റെ ശാപം നിങ്ങളോട് പകരം ചോദിക്കാതിരിക്കില്ല.....

തോമസ് : നിന്റെ ശാപം.... ത്ഫൂ.....

എൽസി : നോക്കിക്കോ.... നിങ്ങൾ ചെയ്തതിനു പകരം നിങ്ങൾക്കും കിട്ടും...

തോമസ് : പകരം ചോദിക്കാൻ വരട്ടെടി.... അല്ലെങ്കിൽ തന്നെ ഇനി ആര് വരാൻ.....

________________________________________

സമയം രാത്രിയായി.... മരണ ചടങ്ങിൽ പങ്കെടുത്ത ആളുകളൊക്കെ പോയി വീട് വിജനമായി... ആ വീട്ടിൽ റീനയും കുഞ്ഞും പിന്നെ ബാലനും ശ്രീരാജും പിന്നെ ശ്രീരാജിന്റെ ഒരു സുഹൃത്തും മാത്രമായി...

ദേവി അവളുടെ വീട്ടിൽ രാത്രിക്കുള്ള ഭക്ഷണം തയാറാക്കുവായിരുന്നു...

ജോയ്മോൻ വൈകീട്ടാണ് പോയത്...

ബാലൻ : മോനെ രാജു....

ഉമ്മറത്തെ കസേരയിൽ ചാഞ്ഞു കണ്ണടച്ച് കിടക്കുകയായിരുന്നു ശ്രീരാജ്...

രാജു : ബാലേട്ടാ...

💬 Comments

View all comments