ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]

📝 Ongoing

👁 586.5K views ❤ 910 likes 💬 169 comments

ഏലപ്പാറയിലെ നവദമ്പതികൾ 4 Elapparayile Navadambathikal Part 4 | Author : Aashan Kumaran [ Previous Part ] [ www.kkstories.com ]

ആദ്യമേ മാപ്പ് ചോദിക്കുന്നു...... വളരെ വൈകിയതിനു.......കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ടപ്പെട്ടുവെന്നു വിചാരിക്കുന്നു....എഴുതുവാൻ സമയം കിട്ടാത്തതിനാലാണ് ഓരോ ഭാഗവും വൈകുന്നത്.... ജോലി തിരക്ക് അല്പം കൂടുതലാണ്.... അത് കൊണ്ട് സദയം ക്ഷമിക്കുക.....

കഥ ഇഷ്ടമായാൽ ലൈകും കമന്റും നൽകുക..... ഇഷ്ടമായാൽ മാത്രം മതി....

നല്ല തണുപ്പിലും രാവിലെ അടുക്കളയിൽ നിന്നുള്ള തട്ടലും മുട്ടലും കാരണം രാജു എണീറ്റു....

സമയം 6. മണി..... ഇന്ന് തൊട്ട് പുതിയ ജോലിക്ക് കയറേണ്ടതാ.....

രാജു എണീറ്റു.... ഇന്നലെ ഒന്ന് സുഖായി ഉറങ്ങി..

അടുക്കളയിൽ റീന തിരക്കിലായിരുന്നു....ഇന്നലെ വാങ്ങി കൊടുത്ത സ്വെറ്റർ സാരിയുടെ മുകളിൽ അണിഞ്ഞു കിടപ്പുണ്ട്....രാജു അടുക്കളയിലേക്ക് നോക്കി നേരെ റീനയുടെ മുറിയിലേക്ക് പോയി പാച്ചുവിനെ നോക്കി.... നല്ല ഉറക്കമാണ്.....

അവന്റെ ചെറുവിരലുകളിൽ പതിയേ രാജു തൊട്ട് തലോടി.....

റീന : ചായ....

രാജു തിരിഞ്ഞു നോക്കിയതും കട്ടൻ ചായയുമായി റീന....

രാജു ചായ വാങ്ങി കുടിച്ചു....

റീന : വെള്ളം ചൂടായിട്ടുണ്ട്....

രാജു : ആഹ്..... നേരത്തേ എണീറ്റോ

റീന : മം....

റീനയതും പറഞ്ഞു അടുക്കളയിലോട്ട് പോയി....

രാജു വാതിൽ തുറന്നു മുന്നിലേക്ക് പോയി......

രാജു : എന്ത് മുടിഞ്ഞ തണുപ്പാ.....

വർക്കി ചേട്ടൻ എണീറ്റു

📚 Chapters

1 published

Related Stories

💬 Comments

View all comments