Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
തൊട്ട് ആളും പോകും നേരത്തേ...
രാജു : മം...
സാറ : അവളെവിടെ....
റീന സാറയുടെ വർത്താനം കേട്ടു പുറത്തേക്ക് വന്നു...
രാജു : അടുക്കളയിൽ ആണ്...
സാറ : ആ വന്നല്ലോ
റീന ചേച്ചിയെ കണ്ടു ചിരിച്ചു....
സാറ : കഴിഞ്ഞോ പണികള്
റീന : ഓഹ് കഴിയുന്നു...
സാറ : പിന്നെ കാണാം...
റീന തലയാട്ടി.....
റീന : കഴിക്കാം...
രാജു : ആയോ
റീന : മം...
രാജു ചെന്നു മേശയിൽ ഇരുന്നു.... ദോശയും ചമ്മന്തിയുമായിരുന്നു.... കൂടെ കട്ടനും....
രാജു ദോശ കഴിച്ചു തുടങ്ങിയതും റീന ചോർ നിറച്ച പാത്രവുമായി വന്നു....അതിൽ പയർ ഉപ്പേരിയും ചോറും പിന്നെ മുട്ട പൊരിച്ചതും പരിപ്പ് കറിയും ഉണ്ടായിയുന്നു...കൂടെ ആറിയ ചൂട് വെള്ളം നിറച്ച ഒരു കുപ്പിയും....
രാജു കഴിക്കുന്നതിനിടയിൽ റീനയെ നോക്കി...
റീന : എന്തെ...
രാജു : ഇതാർക്ക് കഴിക്കാനാ ഇത്രയും...
റീന ചോറ്റുപാത്രത്തിൽ നോക്കി... പിന്നെ രാജുവിനെയും....
റീന : കുറച്ചേ ഉള്ളൂ...
രാജു : മം.. ഉവ്വ്....
രാജു കഴിച്ചു കൈ കഴുകി വന്നു... തോർത്ത് കണ്ടില്ലേ.... റീന ഓടിച്ചെന്നു തോർത്ത് കൊണ്ടു വന്നു....
രാജു കൈ തുടച്ചു റീനയ്ക്ക് തന്നെ കൈമാറി....
രാജു : അതേയ്... എനിക്ക് ഇത്ര അധികം വിഭവങ്ങളൊന്നും വേണ്ട..... രാവിലെ പലഹാര പണിയും ചോറും എന്തിനാ....
റീന : അതെന്താ...എനിക്ക് ബുദ്ധിമുട്ടാവും എന്നു വെച്ചാണോ
രാജു അതിനു ചിരിച്ചേയുള്ളൂ....
റീന :എനിക്ക് കുഴപ്പമില്ല...
രാജു : അങ്ങനല്ല.... എന്തായലും ചോറ് വെക്കുന്നുണ്ട്.... നാളെ തൊട്ട് കഞ്ഞി
💬 Comments
View all comments