Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
ശരീരത്തിൽ കാണാതിരിക്കുമോ....
രണ്ടു ദിവസം മുൻപ് മമ്മ വിളിച്ചപ്പോഴും പറഞ്ഞു...ഞാനാകെ കൊഴുത്തുവെന്ന്.... ഞാൻ മമ്മയ്ക്ക് അയച്ച ഫോട്ടോസ് കണ്ടാണ് പറഞ്ഞത്...
എന്റെ മമ്മ ഇത് വരെ പാച്ചുവിനെ കണ്ടിട്ടില്ല.... ഞങ്ങളുടെ വിവാഹ ശേഷം ആകെ മൂന്ന് നാല് വട്ടമേ എന്നെ കണ്ടിട്ടുള്ളൂ... അതും ജോയ് ധൈര്യം കാണിച്ചതുകൊണ്ട് ....
ഇപ്പോൾ എല്ലാം എനിക്കുണ്ട്... സന്തോഷം സമാധാനം സ്നേഹം..... ആകെയുള്ള കുറവ് എന്റെ മമ്മ... പിന്നെ ജോയ്... അവരെ കാണാനാകുന്നില്ല....
എന്റെ കണ്ണുകൾ അവരെയൊർത്ത് നിറഞ്ഞു
ശ്രീയേട്ടൻ അടുത്ത പാട്ടു തുടങ്ങി....
"അല്ലിമലർകാവിൽ പൂരം കാണാൻ അന്ന് നമ്മൾ പോയി രാവിൻ നിലവിൽ "
റീമയുടെ കലങ്ങിയ കണ്ണുകളിൽ പുഞ്ചിരിയുടെ രാഗം കടന്നുകൂടി.... ശ്രീജിത്ത് നന്നായി പാടും.... പക്ഷെ അമ്മ എപ്പോഴും കളിയാക്കും.... അവർ അങ്ങനെയാ..... ഇത്രയും കാലം അനുഭവിച്ചതിനു കർത്താവ് തന്ന നിധിയാണ് ഈ അമ്മയും മകനും....
എന്റെ മമ്മയുടെ ആശ്വാസവും അത് തന്നെയാണ്... ഇങ്ങനെ ഒരു കുടുംബത്തിലേക്കല്ലേ ഞാൻവന്നു കയറിയത്...
അമ്മയും ശ്രീയേട്ടനും ഒന്നിനും കുറവ് വരുത്തിയിട്ടില്ല.... കല്യാണത്തിന് ശേഷമാണു ശ്രീയേട്ടൻ എന്ന വിളി തുടങ്ങിയത്.... പിന്നെ അമ്മഎല്ലാ കാര്യങ്ങളും നമുക്ക് പറഞ്ഞു തരും .... പിന്നെ പാച്ചുവിന്റെ ജനനം..... എല്ലാം കൊണ്ട് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു....
ഇന്ന് ശ്രീയേട്ടന് നല്ലൊരു ജോലിയുണ്ട്... പ്രൈവറ്റ് ബാങ്കിലാണ്.... ബാലൻ ചേട്ടൻ മുഖേന കിട്ടിയ ജോലിയാണ്....
ബാലൻ ചേട്ടനും ദേവിചേച്ചിയും ഞങ്ങളുടെ അയൽക്കാരാണ്... പക്ഷെ അതിനേക്കാൾ ആത്മബന്ധമുണ്ട് ഞങ്ങൾ തമ്മിൽ.....ബാലൻ ചേട്ടനും ദേവിച്ചേച്ചിക്കും ആകെയുള്ളത് ഒരു മോളാണ്...റോഷിണി..... കല്യാണം കഴിഞ്ഞു കൊയിലാണ്ടിയിൽ ആണ് താമസം... ഇടയ്ക്ക് വരും... എന്നേക്കാൾ രണ്ട് വയസ്സിനു മൂപ്പുണ്ട്.... പാവം റോഷിണിക്ക് കുട്ടികൾ ആയിട്ടില്ല...
ശ്രീജിത്തിന്റെ പാട്ടു കസറുകയായിരുന്നു... തൊട്ടപ്പുറത്തു പല്ല് തേക്കുകയായിരുന്നു ബാലൻ ചേട്ടൻ
ബാലൻ : പാച്ചുവിന്റെ രോദനം കഴിഞ്ഞപ്പോൾ അച്ഛന്റെ രോദനം...
ബാലൻ ചേട്ടന്റെ കളിയാക്കൽ കേട്ടു റീന ചിരിച്ചു....
ശാന്തി : ടാ..... ഇന്ന് തന്നെ ഇറങ്ങുമോ...
ശ്രീജിത്ത് : ആഹ് കഴിഞ്ഞു
ബാലൻ : മോനെ ശ്രീകുട്ടാ.... മതിയാക്കെടാ...ചെവി പഴുത്തു തുടങ്ങി...
അപ്പോഴേക്കും ശ്രീജിത്ത് കുളി കഴിഞ്ഞു പുറത്തിറങ്ങി....
💬 Comments
View all comments