0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 534

: വേണ്ടെടി.... അവിടെ ബാലേട്ടൻ കഴിച്ചിട്ടില്ല....

ശ്രീജിത്ത് ദോശ കഴിച്ചു പഴമൊന്നുരിഞ്ഞു കഴിച്ചു...

ശ്രീ : കൊള്ളാം

ദേവി : ടാ ചെറുക്കാ എവിടെന്ന എടുക്കുന്നെ...

ശാന്തി : ഇവന്റെ കൂട്ടുകാരന്റെ ജ്വല്ലറി കടയുണ്ട്... അവിടെന്ന...

ദേവി : മം...പത്താം തിയതി....ശനിയാഴ്ച അല്ലേ...

ശാന്തി : മം....പക്ഷെ ഇന്ന് റേറ്റ് കുറവുണ്ട്... ഇനി കൂടാനാണ് സാധ്യത എന്നാണ് പറഞ്ഞത്...

ദേവി കയ്യിലിരുന്ന ഒരു പൊതിയെടുത്തു അതിൽ നിന്നു കുഞ്ഞു പെട്ടി തുറന്നു...

ദേവി : മോളെ ആ കാലങ്ങു കാണിച്ചേ....

ദേവി അതിൽ നിന്നും രണ്ട് തട വളകൾ എടുത്തു പാച്ചുവിന് അണിയിച്ചു നോക്കി...

ദേവി : കറക്റ്റ് പാകം.... ഇത്തിരി വലുതാണ് എന്നാലും കുഴപ്പല്യ....

റീനയുടെയും ശാന്തിയുടെയും മനസ്സ് നിറഞ്ഞു.... ഒപ്പം ശ്രീജിത്തിന്റെയും...

ദേവി : എന്തിനാടി ഈ കാശില്ലാത്തോടത് ഇതൊക്കെ വാങ്ങിയത്...

ദേവി : ഒന്ന് പോയെ ചേച്ചി..... എന്റെ കൊച്ചിന്റെ തൊണ്ണൂറിനു പിന്നെ ഞാൻ കാശ് പൂഴ്ത്തി വെച്ചിരിക്കണോ

പേരക്കുട്ടികളില്ലാത്ത ദേവിക്കും ബാലനും പാച്ചു എല്ലാമായിരുന്നു....

ദേവി റീനയുടെ കയ്യിൽ നിന്നും കൊച്ചിനെ വാങ്ങി.... പാച്ചു ഉറങ്ങി തുടങ്ങിയിരുന്നു....

ദേവി : ഉറങ്ങിയോടാ..... പാച്ചുകുട്ടാ.... അമ്മമ്മേടെ കുട്ടാ..... വളകൾ ഇടേണ്ടേ നമ്മുക്ക്...

ശ്രീയും ശാന്തിയും ഭക്ഷണം കഴിച്ചു എണീറ്റു.... കൈ കഴുകി വന്നു അമ്മയുടെ സാരിയിൽ തന്നെ കൈ തുടച്ചു....

ശാന്തി : സാരി വേറെ മാറേണ്ടി വരുമോ...

ദേവി : കണ്ടോടാ പാച്ചുകുട്ടാ.... അച്ഛമ്മേടെ സാരീ അച്ഛൻ നനച്ചു

റീന : അയ്യോ കുറ്റം പറയല്ലേ ദേവി ചേച്ചി.... അമ്മയും മോനും സഹിക്കില്ല...

റീന കളിയാക്കി കൊണ്ട് പറഞ്ഞു....

ശ്രീ : നീ നിന്റെ മോന്റെ കാര്യം നോക്ക്... എന്റെ കാര്യം എന്റെ അമ്മ നോക്കിക്കോളും...

റീന അവനെ നോക്കി ഗോഷ്ടി കാട്ടി

ശാന്തി : മോളെ... ഞാൻ ഉച്ച ആവുമ്പോഴേക്കും എത്താം.....

റീന : ആഹ് അമ്മേ...

ശാന്തിയും ശ്രീജിത്തും ഇറങ്ങി ബൈക്കിൽ കയറി....കിക്കർ അടിച്ചു പോകാനൊരുങ്ങിയതും...

ശ്രീ : മോളെ... എന്റെ ആ ജേഴ്സിയും സോക്സും കഴുകാൻ മറക്കല്ലേ.... വൈകീട്ട്

💬 Comments

View all comments