Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
കളിക്കാനുള്ളതാ..
റീന : ഓഹ്... അതിനു ഞാൻ വേണമല്ലേ....
ശ്രീ ചിരിച്ചു....
റീന : പിന്നേ ജോയ്മോനെ വിളിക്കാൻ മറക്കരുത്....
ശ്രീ : ആഹ് ഞാൻ വിളിച്ചോളാം...
അതും പറഞ്ഞു ശ്രീ അമ്മയോടൊപ്പം നീങ്ങി....ശ്രീയും ശാന്തിയും പോകുന്നത് വരെ റീന നോക്കികൊണ്ടിരുന്നു...
ദേവി : റീനേ... ഇവനെ കിടത്തിക്കോ...
റീന : കാര്യമൊന്നുമില്ല ചേച്ചി....10 മിനിറ്റ് കഴിഞ്ഞാ തുടങ്ങും....
ദേവി : പിള്ളേരങ്ങനാ....
ദേവിയുടെ മുഖത്തു ചെറിയ സങ്കടം വന്നു.... റീനയ്ക്ക് കാര്യം മനസ്സിലായി....
റീന : റോഷനിയുടെ കാര്യമാണോ ചേച്ചി...
ദേവി : മം....4 കൊല്ലമായി....എത്ര ഡോക്ടറെ കണ്ടു...
റീന : ചേച്ചി...ഓക്കേ ശരിയാവും....ഇപ്പൊ എത്ര അഡ്വാൻസ്ഡ് ആയി കാര്യങ്ങളൊക്കെ.... എനിക്കുറപ്പാ പെട്ടെന്ന് തന്നെ നല്ല വാർത്തയുണ്ടാവും...
ദേവി : മം.... പിന്നെ ആകെയുള്ള ആശ്വാസം അവൾക്ക് അവിടെ പ്രശ്നങ്ങളൊന്നുമില്ല..... ദിനേഷിനും അമ്മയ്ക്കും ഒക്കെ നല്ല സ്നേഹമാ.... ദിനേഷിന്റെ അച്ഛന്റെ കാര്യമാണെങ്കിൽ പറയെ വേണ്ട... മോളെ വലിയ കാര്യമാ....
റീന : അച്ഛനും അമ്മയുടെയും സ്നേഹമുണ്ടെങ്കിൽ പിന്നെ വേറെന്തു വേണം ചേച്ചി....
ദേവി : അല്ല നീയും ഈ കാര്യത്തിൽ ഭാഗ്യം ചെയ്തവളാ
റീന : സത്യം ചേച്ചി.... ശ്രീയേട്ടനും അമ്മയും തന്നെ പൊന്നു പോലെയാ നോക്കുന്നെ.... ആകെ ഞാൻ കൊതിക്കുന്നത് ഒരു അച്ഛന്റെ സ്നേഹമാണ്... പക്ഷെ അതിനു നമ്മുക്ക് യോഗമില്ല...
അത് പറഞ്ഞപ്പോൾ ദേവിയുടെ മുഖം വല്ലാതായി...
ദേവി : എല്ലാം ശരിയാവും...ശാന്തി തന്നെ ഈ അടുത്താണ് ഇങ്ങനെ ചിരിച്ചു കാണുന്നത്.... പണ്ടൊക്കെ എപ്പോഴും ഇങ്ങനെ സങ്കടപ്പെട്ടിരിക്കും...
റീന : അത് ശരിയാ ചേച്ചി.... ഇടയ്ക്ക് ഇപ്പോഴും അങ്ങനെ തന്നെയാ... ഒറ്റക്കിരുന്നു കുറെ ആലോചിക്കും.. ഇടയ്ക്ക് കരയും... എന്തോ വിഷമം അമ്മയ്ക്കുണ്ട്...
ദേവിയും അത് കേട്ടു ആലോചനയിൽ മുഴുകി...
റീന : ചേച്ചി....
ദേവി : മ്മ്മ്
റീന : ശ്രീയേട്ടന്റെ അച്ഛൻ എങ്ങനാ മരിച്ചേ....
ദേവി ഒന്ന് പരുങ്ങി...മറുപടി പറയാൻ പ്രയാസപ്പെട്ടു.
ദേവി : ബാലേട്ടൻ ഒരുങ്ങിയെന്നു തോന്നുന്നു...ഞാൻ പിന്നെ വരാം...
അതും പറഞ്ഞു ദേവി പോയി....ദേവിയുടെ മുഖത്തെ ആ ടെൻഷൻ റീന വായിച്ചറിഞ്ഞു...
💬 Comments
View all comments