Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
അപ്പോഴേക്കും പാച്ചു പണി പറ്റിച്ചിരുന്നു
_____________________________________________
കൃഷ്ണ ജ്വല്ലേഴ്‌സിന് മുമ്പിൽ വന്നു ബൈക്ക് നിർത്തി...
ശാന്തി ബൈക്കിൽ നിന്നിറങ്ങി.... ശ്രീയും അമ്മായിക്ക് കൂടി അകത്തേക്ക് കയറി ബിനുവിനെ തിരക്കി....
ബിനു : ഹായ് ശ്രീ... ഇങ്ങോട്ടു പോരെ
ബിനു അവനെയും ശാന്തിയെയും വിഷ് ചെയ്തു...
പാച്ചുവിന് വേണ്ട അരഞ്ഞാണവും മാലയും വളയുമൊക്കെ വാങ്ങി അവർ അവിടുന്ന് ഇറങ്ങി....
ശാന്തി : നീ പൊക്കോ... ഞാൻ ബസിൽ പോയ്കോളാം...വെറുതെ ലേറ്റ് ആവണ്ട
ശ്രീജിത്ത് : ഞാൻ ഉച്ച വരെ ലീവ് പറഞ്ഞിട്ടുണ്ട് അമ്മാ.... വീട്ടിലാക്കിയിട്ട് പോവാം.... പിന്നെ പാകമാണോ എന്നു നോക്കാലോ...
ശാന്തിയും ശ്രീയും അവിടുന്ന് വീട്ടിലേക്ക് വെച്ചു പിടിച്ചു..... അവർ ബൈക്കിലിരുന്നു സംസാരിച്ചു നീങ്ങി.....
ഒരു ലോറി തങ്ങളെ കുറെ നേരമായി ഫോളോ ചെയ്യുന്നത് ശ്രീ ശ്രദ്ധിച്ചു.... വരുമ്പോഴും ഉണ്ടായിരുന്നു ഇപ്പോഴും അതെ.... ആദ്യം കാര്യമാക്കിയില്ലെങ്കിലും ഇപ്പൊ വല്ലാതെ അടുത്താണ് ലോറി....
റോഡിലേക്ക് നോക്കിയപ്പോൾ തീർത്തും വിജനമായ ഒരു സ്ഥലത്തായിരുന്നു അവർ...
അപകടം മനസ്സിലാക്കി ശ്രീ സ്പീഡ് കൂട്ടിയതും ലോറി വന്നിടിച്ചു തെറിപ്പിച്ചു രണ്ടിനെയും.....
ശാന്തി റോഡിനപ്പുറത്തേക്ക് തെറിച്ചു വീണു.. ശ്രീജിത്തിനു ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും സ്ലാബിൽ ചെന്നിടിച്ചു ബൈക്ക് മുകളിലേക്ക് കയറി തലക്ഷണം മരിച്ചു..... ശാന്തി ചോരയിൽ പിടഞ്ഞു കൊണ്ടിരുന്നു...
പാച്ചുവിന് വാങ്ങിയ ആഭരണ പൊതിയുടെ കവറിലേക്ക് രക്തം ഒഴുകി.....
___________________________________________
മാളിയേക്കൽ തറവാട്ടിൽ തോമസും പീറ്ററും അടുത്ത കുപ്പി പൊട്ടിച്ചു... ആ സമയം തന്നെ ജോണും റോണിയും വന്നെത്തി...
റോണി : അപ്പ....
തോമസ് : ആ നിങ്ങളെത്തിയോ... എന്തായി
റോണി : സംഭവം ക്ലീൻ ആക്കി തീർത്തിട്ടുണ്ട്... ആരും ഉണ്ടായിരുന്നില്ല..
പീറ്ററിനു ആശ്വാസമായി....
തോമസ് : തീർന്നോ രണ്ടും...
ജോൺ : ആ മൈരൻ സ്പോട്ടിൽ പോയിട്ടുണ്ട്.....തള്ള ഇപ്പൊ പോയി കാണും..... രക്ഷപെടില്ല ഉറപ്പാ....
തോമസ് : മതി....ഇനി അവളുടെ ഊഴമാ...
റോണി : പപ്പ... കാര്യങ്ങൾ ഒന്ന് തണുത്തിട്ട് പോരെ..
തോമസ് : പ്ഫാ... പറ്റില്ല.... വൈകാതെ തന്നെ വേണം...അവൾ..... എന്റെ മാനം കളഞ്ഞവളാ.... ഈ നാട്ടുകാരുടെ മുന്നിൽ ഞാൻ തല കുനിച്ചു നിന്നത്
💬 Comments
View all comments