Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
ഓർമയില്ലേ നിങ്ങൾക്ക്....
തോമസ് അടുത്ത ഗ്ലാസ്സും കാലിയാക്കി.... അത്യാവശ്യം പൂസായി തോമസ്... പീറ്ററും അതെ...
ജോൺ : ടാ.... പീറ്ററേ... ഒന്നൊഴിയെടാ...
പീറ്റർ രണ്ട് പെഗ്ഫും കൂടി ഉണ്ടാക്കി...
തോമസ് : റവന്യൂ മന്ത്രിയുടെ കൊച്ചുമകനുമായി ബന്ധം ഉറപ്പിച്ചു എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാടാ നമ്മൾ... കോടികളുടെ നഷ്ടമാണ് ആ ബന്ധം മുറിഞ്ഞതോടെ നമ്മുക്ക് പോയത്.. നാണക്കേട് വേറെയും...
പീറ്റർ : അത് മാത്രമോ.... ഈ നാട്ടിൽ ആരും നമ്മുക്ക് നേരെ നോക്കാൻ പോലും ധൈര്യപെട്ടിട്ടില്ല... ആ പീറ ചെറുക്കൻ കാരണം എത്ര പേര് നമ്മളെ കണ്ടു കളിയാക്കി ചിരിച്ചിട്ടുണ്ട്....
തോമസ് : കോടികളുടെ നഷ്ടം ഞാൻ അങ്ങ് പോട്ടെന്നു വെക്കും.... പക്ഷെ അഭിമാനം.... അത് എനിക്ക് പൊറുക്കാൻ പറ്റില്ലെടാ...
ജോൺ തന്റെ പെഗ് കാലിയാക്കി... തോമസ് റോണിയുടെ നേർക്ക് തിരിഞ്ഞു...
തോമസ് : ടാ....ഞങ്ങടെ അപ്പനും വലിയപ്പച്ഛനും ഒക്കെ ഉണ്ടാക്കിയെടുത്ത സൽപ്പേര് കളഞ്ഞു ഞങ്ങളെ കുഴിയിലോട്ടെടുത്താൽ അവിടെ കിടക്കാൻ കഴിയില്ലെടാ മക്കളെ.....അവളെ തീർക്കാതെ പറ്റില്ല...
അതിനിടയിലേക്കാണ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് വിളിച്ചത്....
ജോൺ : അച്ചായാ..... മനോജ്... Ci.......
ജോൺ തോമസിനു ഫോൺ നീട്ടി
തോമസ് : ഹലോ...
CI : എന്റെ അച്ചായാ... ഒരു വർഷം കഴിഞപ്പോഴേക്കും തീർത്തു അല്ല...
തോമസ് : ആര്... ആരെ തീർത്തു...
CI : അച്ചായാ.... വെറുതെ ആക്കല്ലേ...
തോമസ് : ടാ.... അടങ്ങടാ....... ഏതോ ഒരുത്തനു വണ്ടിയൊടിക്കാൻ അറിയാതെ ലോറിക്ക് ചെന്നു കേറ്റിയതിനു നീ എന്തിനാടാ കലിക്കുന്നെ....
CI : അച്ചായാ... അതൂഹിച്ചാൽ പോരെ.... SP ഇപ്പൊ വിളിക്കും... ഞാൻ എന്താ പറയണ്ടേ...
തോമസ് : എന്ത് പറയാൻ.... ആക്‌സിഡന്റ് ഈ ലോകത്താദ്യമല്ലലോ.....
CI : SP റിപ്പോർട്ട് ചോദിക്കും...
തോമസ് : ടാ.... നിന്റെ SP ഏമാന്റെ അക്കൗണ്ട് ഞങ്ങടെ കയ്യിൽ ഉണ്ടെടാ ഉവ്വേ....അത് കൊണ്ട് നീ ബേജാറാവണ്ട..... രണ്ട് പേര് അല്പം കഴിഞ്ഞാൽ അവിടെ വന്നു കീഴടങ്ങും... CI സാർ നല്ലൊരു റിപ്പോർട്ട് കൊടുത്തേക്ക്....
CI : മം... പക്ഷെ.
തോമസ് : അവന്റെ ഒരു പക്ഷെ.....
💬 Comments
View all comments