Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
ആരുടെ അണ്ണാക്കിലേക്ക് എത്രയാ തള്ളണ്ടെ എന്ന ലിസ്റ്റ് കൊടുത്തു വിട്...
CI : അത് മതി..... ബാക്കി ഞാനേറ്റു...എന്നാ ശരി അച്ചായാ...
കാൾ കട്ട് ആക്കി
പീറ്റർ : എന്നാ അച്ചായാ...
തോമസ് : ആ നാറിയാ.....മനോജ്....ക്യാഷ് തന്നെ... അതിനു അവന്റെതായ ഒരു വളഞ്ഞു ചുറ്റൽ....
ജോൺ : എത്രയാ
തോമസ് : എത്ര ആയാലും.... ഇതിനു ഞാൻ കണക്ക് വെക്കില്ല...
റോണി അപ്പനെ നോക്കിനിന്നു...
തോമസ് : ആ ജോണേ.... അവൻമാര് എവിടെ
ജോൺ : സേഫ് ആണ്..
തോമസ് : നമ്മുടെ മംഗലാപുരത്തെ ഫാം ഹൗസിലേക്ക് വിട്ടേക്കണം ഇന്ന് തന്നെ.... ഒരാഴ്ച അവിടെ നിക്കട്ടെ... ബാക്കി പിന്നെ
ജോൺ : ശരി അച്ചായാ...
തോമസ് : പിന്നെ സ്റ്റേഷനിൽ ആരാ കീഴടങ്ങുന്നത്
റോണി : അത് ഏർപ്പാടാക്കി അപ്പ...പക്ഷെ 8 ലക്ഷമാ ചോദിക്കുന്നെ... കൂടാതെ ജാമ്യവും...
തോമസ് : കൊടുത്തേക്ക്.... നല്ലൊരു വക്കീലിനെയും ഏർപ്പാടാക്കണം.... നേരിട്ട് വേണ്ട...
റോണി : ഓക്കേ അപ്പ....
തോമസ് : പിന്നെ..... എല്ലാവരോടും കൂടിയാ പറയുന്നേ...ഇതില് പാർട്ടി ഇല്ല.... നമ്മള് ഒറ്റയ്ക്ക്.... പാർട്ടിക്ക് ക്ഷീണം വരാൻ പാടില്ല...
എല്ലാവരും തലയാട്ടി.....
_______________________________________________
തന്റെ സ്റ്റേഷനറി കടയിൽ ഇരുന്നു പത്രം വായിക്കുകയായിയുന്നു ബാലൻ.... ബൈക്കിൽ പാഞ്ഞു വന്നെത്തിയ റഷീദിന്റെ മുഖഭവം കണ്ടു ബാലൻ എണീറ്റു...
റഷീദ് : ബാലേട്ടാ...
ബാലനെന്തോ പന്തികേട് തോന്നി...
ബാലൻ : എന്താടാ....
റഷീദ് : മൂന്നാംകല്ല് വളവിൽ അപകടം....
ബാലന്റെ നെറ്റി വിയർത്തു...
റഷീദ് : നമ്മുടെ ശ്രീജിത്തും അമ്മയുമാണെന്നാ കേട്ടത്...
ബാലൻ : ദൈവമേ....... നീ എന്താടാ ഈ പറയുന്നേ... സത്യമാണോ...
റഷീദ് : വിപിനാണ് വിളിച്ചു പറഞ്ഞത്... ബൈക്ക് അവന്റേതാ....
ബാലൻ : ചതിച്ചല്ലോ ഈശ്വരാ... അവർക്ക്??
റഷീദ് കരഞ്ഞു കൊണ്ട് തലയാട്ടി.... അതിൽ നിന്നു ബാലന് ഉത്തരം മനസ്സിലായി...
ബാലൻ തളർച്ചയോടെ കസേരയിലേക്ക് വീണു...കുറെ മുഖങ്ങളും നിമിഷങ്ങളും ബാലന്റെ മനസ്സിൽ കൂടെ ഓടി പോയി....
റഷീദ് : നമ്മുക്ക് പോകണ്ടേ...
ബാലൻ : എനിക്ക് പറ്റില്ലെടാ.... ഞാൻ എങ്ങനെ ആ പെണ്ണിനോട്....
💬 Comments
View all comments