0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 539

ഈശ്വര.....

ബാലന്റെ നെഞ്ച് പൊട്ടി തകർന്നു.....അപ്പോഴേക്കും ആ വാർത്ത നാട്ടിൽ പരക്കാൻ തുടങ്ങി....

ബാലന്റെ ഫോണിലേക്ക് കാൾ വന്നു... ബാലൻ എടുത്തു നോക്കിയപ്പോൾ ജോയ്....

ബാലൻ : ജോയ്മോനെ

അപ്പുറത് ജോയ് കരയുകയായിരുന്നു.... ശബ്ദം ഒന്നും വ്യക്തമായിരുന്നില്ല....

ബാലൻ : മോനെ.....

ജോയ് : ചേച്ചിയോട് എങ്ങനെ പറയും ബാലേട്ടാ....

ബാലൻ : നീ എങ്ങനെ അറിഞ്ഞേ...

ജോയ് : അപ്പനും വല്യപ്പനും കൂടാ ചെയ്തത്.....

ബാലൻ അത് കേട്ടു ഞെട്ടി....

ബാലൻ : ജോയ്മോനെ...

ജോയ് : എൽസി മമ്മയാണ് പറഞ്ഞത്....

ജോയ് കരഞ്ഞു കൊണ്ടിരുന്നു...

ബാലൻ : മോനെ.... നീ വാടാ..... എനിക്ക് ഒറ്റയ്ക്ക് പറയാൻ പറ്റില്ലെടാ....

ജോയ് : ഞാൻ വന്നോണ്ടിരിക്കുവാ....

ബാലനും റഷീദും കൂടെ ശ്രീജിത്തിന്റെ വീട്ടിലേക്ക് വിട്ടു....

_______________________________________________

ശ്രീയുടെ ജേഴ്സിയും സോക്‌സും അലക്കി അഴയിലിട്ടു റീന.... ഒപ്പം പാച്ചുവിന്റെ ഉണങ്ങിയ ഡ്രസ്സുകളെടുത്തു റൂമിലേക്ക് പോയി...

ചെല്ലുമ്പോ പാച്ചു തൊട്ടിലിൽ ഉണർന്നു കളിക്കുവായിരുന്നു.....

റീന : പാച്ചു കുട്ടാ... അമ്മ അച്ഛന്റെ ഡ്രസ്സ്‌ അലക്കുവായിരുന്നെടാ...

പാച്ചുവിന്റെ തുണികൾ അലമാരയിൽ വെച്ചപ്പോൾ കാളിങ് ബെൽ അടിക്കുന്നത് കേട്ടു...

റീന : അമ്മയിപ്പോ വന്നിട്ട് പാപം തരാട്ടോ....

റീന ചെന്നു വാതിൽ തുറന്നപ്പോൾ റഷീദും പിന്നെ അവൾക്ക് അറിയാവുന്ന രണ്ട് പേരും ഉണ്ടായിരുന്നു...

എല്ലാവരും തല കുമ്പിട്ടു നിന്നു...

റീന : എന്താ റഷീദേട്ടാ....

റഷീദിന്റെ മറവിൽ മാറി നിന്ന ജോയ് മോനെ കണ്ടു റീന പകച്ചു...

റീന : ജോയ്... നീയും ഉണ്ടായിരുന്നോ...

ജോയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മുഖവും കണ്ടു റീനയ്ക്ക് എന്തോ പന്തികേട് തോന്നി....

പെട്ടെന്നാണ് അപ്പുറത്തെ വീട്ടിൽ നിന്നു ദേവിയുടെ അലറി കരയുന്ന ശബ്ദം റീന കേട്ടത്.... ഇത്രയും ഉറക്കെ ദേവി ചേച്ചി കരയണമെങ്കിൽ എന്തോ പന്തികേടുണ്ട്...

റീന : ജോയ്... പറ..... എന്താടാ...

റീന ഉരുകി തുടങ്ങിയിരുന്നു.... ശരീരം വിയർത്തു ചൂട് തുടങ്ങി...

ജോയ് കരഞ്ഞു കൊണ്ട് അകത്തേക്ക് കയറി സോഫയിലിരുന്നു കരഞ്ഞു.....

ഒപ്പം അപ്പുറത്ത് നിന്നു ദേവിയുടെ കരച്ചിലും നിലവിളിയും കേട്ടു റീന അങ്ങോട്ട് ജനാലയിലേക്ക്

💬 Comments

View all comments