Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
നുകരുമ്പോഴും തോമസിന്റെ കണ്ണിൽ അഗ്നി പടരുന്നുണ്ടായിരുന്നു... മനസ്സിലെ കലി അങ്ങനെ ഒന്നും കെട്ടടങ്ങിയില്ല...
പീറ്റർ : എന്ന അച്ചായാ...ഒരു സന്തോഷമില്ലാത്തെ
തോമസ് : ഇത് കൊണ്ടായില്ലെടാ.... ഞാൻ സന്തോഷിക്കണമെങ്കിൽ അവളും അവളുടെ കൊച്ചും തീരണം....
പീറ്റർ : അല്ല അച്ചായാ... എന്നാ പിന്നെ അവളെ അല്ല ആദ്യം തീർക്കേണ്ടത്...
തോമസ് : ആഹ്...... അങ്ങനെ അവളെ കൊല്ലാൻ ആണെങ്കിൽ ഞാൻ ഇത്ര കാത്തിരിക്കണോ....
തോമസ് കസേരയിൽ നിന്നെണീറ്റ് നിന്നു...
തോമസ് : ടാ.... അവൾ പ്രസവിക്കാൻ വേണ്ടി ഞാൻ കാത്തിരുന്നതാ.... അല്ലെങ്കിൽ മാളിയേക്കൽ തറവാടിന്റെ പേര് നാറ്റിച്ചവരെ കുടുംബത്തോടെ തീർക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല....
പീറ്റർ തോമസിനെ കേട്ടു കൊണ്ടിരുന്നു...
തോമസ് : ഇതിപ്പോ അവളുടെ കെട്ടിയോനെന്നു പറയുന്ന നാറിയും അവന്റെ തള്ളയും ചത്തു കിടക്കുമ്പോ മൂന്ന് മാസം പ്രായമുള്ള കൊച്ചിനെയും ഒക്കത്തു വെച്ചു അവൾ തേങ്ങി നടക്കുന്നത് ഈ തോമസിന് കാണണം....
പീറ്റർ അടുത്ത പെഗ് ഒഴിച്ചു...
തോമസ് : അങ്ങനെ തകർന്നു നിൽക്കുന്ന അവളെ ഞാൻ തീർക്കും ആ പുന്നാര മോന്റെ കുട്ടിയെ അടക്കം....
തോമസിന്റെ പല്ലുകൾ ഞെരിച്ചമർന്നു അത് പറയുമ്പോൾ....
പീറ്റർ മദ്യം വായിലേക്ക് പകരുമ്പോൾ മുകളിൽ എൽസി സാരിത്തുമ്പു വായിൽ തിരുകി പൊട്ടി കരയുന്നുണ്ടായിരുന്നു......
പീറ്റർ : അച്ചായാ.... ചേച്ചി....
തോമസ് മുകളിലേക്ക് നോക്കി....എൽസി ഹൃദയം നുറുങ്ങി പോകുന്ന അവസ്ഥയിൽ കരയുകയായിരുന്നു...
തോമസ് : എന്താടി മൂദേവി.... നിന്റെ ആരെങ്കിലും ചത്തോ....
എൽസി : നിങ്ങക്കെങ്ങനെ തോന്നി മനുഷ്യാ.... എന്തിന് ചെയ്തു..... ഒന്നല്ലെങ്കിലും അവൾ നമ്മുടെ മോളല്ലേ......കർത്താവെ... എന്റെ കുഞ്ഞു ഇതെങ്ങനെ സഹിക്കും....
ശബ്ദം ഇടറിയാണെങ്കിലും തോമസിന്റെ ചെവികളിലേക്ക് എത്തി...
തോമസ് : എന്റെ മോള്.... ത്ഫൂ..... പന്ന കഴുവേറി മകൾ..... ആ പൊലയാടി മോന്റെ ഇറങ്ങി പോയപ്പോഴേ അവളെ ഞാൻ വെട്ടി മാറ്റിയതാ....
എൽസി മുകളിൽ ചുമരിൽ ചാരി നിന്നു കരഞ്ഞു കൊണ്ടിരുന്നു
തോമസ് :എന്റെ അപ്പനപ്പൂപ്പന്മാർ നേടിയെടുത്ത പേരാണ് മാളിയേക്കൽ എന്നുള്ളത്.... തറവാടിന്റെ പേര് കുളമാക്കി ഈ തൊമസിനും അനിയന്മാർക്കും നാണം വരുത്തി വെച്ചു ഹിന്ദു തെണ്ടിയുടെ കൂടെ ഒളിച്ചോടിയ നീന്റെ
💬 Comments
View all comments