0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.9K

തോമസിന്റെ പല്ലുകൾ ഞെരിച്ചമർന്നു അത് പറയുമ്പോൾ....

പീറ്റർ മദ്യം വായിലേക്ക് പകരുമ്പോൾ മുകളിൽ എൽസി സാരിത്തുമ്പു വായിൽ തിരുകി പൊട്ടി കരയുന്നുണ്ടായിരുന്നു......

പീറ്റർ : അച്ചായാ.... ചേച്ചി....

തോമസ് മുകളിലേക്ക് നോക്കി....എൽസി ഹൃദയം നുറുങ്ങി പോകുന്ന അവസ്ഥയിൽ കരയുകയായിരുന്നു...

തോമസ് : എന്താടി മൂദേവി.... നിന്റെ ആരെങ്കിലും ചത്തോ....

എൽസി : നിങ്ങക്കെങ്ങനെ തോന്നി മനുഷ്യാ.... എന്തിന് ചെയ്തു..... ഒന്നല്ലെങ്കിലും അവൾ നമ്മുടെ മോളല്ലേ......കർത്താവെ... എന്റെ കുഞ്ഞു ഇതെങ്ങനെ സഹിക്കും....

ശബ്ദം ഇടറിയാണെങ്കിലും തോമസിന്റെ ചെവികളിലേക്ക് എത്തി...

തോമസ് : എന്റെ മോള്.... ത്ഫൂ..... പന്ന കഴുവേറി മകൾ..... ആ പൊലയാടി മോന്റെ ഇറങ്ങി പോയപ്പോഴേ അവളെ ഞാൻ വെട്ടി മാറ്റിയതാ....

എൽസി മുകളിൽ ചുമരിൽ ചാരി നിന്നു കരഞ്ഞു കൊണ്ടിരുന്നു

തോമസ് :എന്റെ അപ്പനപ്പൂപ്പന്മാർ നേടിയെടുത്ത പേരാണ് മാളിയേക്കൽ എന്നുള്ളത്.... തറവാടിന്റെ പേര് കുളമാക്കി ഈ തൊമസിനും അനിയന്മാർക്കും നാണം വരുത്തി വെച്ചു ഹിന്ദു തെണ്ടിയുടെ കൂടെ ഒളിച്ചോടിയ നീന്റെ മകളെയും ഞാൻ തീർക്കും....

എൽസി : കർത്താവെ......ഈ പാപികളെ വെറുതെ വിടരുതേ....

തോമസ് : കർത്താവിനുള്ളത് ഞാൻ കൊടുത്തോളം...

എൽസി മുറിയിലേക്ക് കയറി കരച്ചിൽ തുടർന്നു....

തോമസ് ചാരുകസേരയിലേക്ക് വീണ്ടും ചാഞ്ഞു.....

_____________________________________________

കണ്ണൂരിൽ മാളിയേക്കൽ തോമസ്, ജോൺ,പീറ്റർ... ഇവരെ അറിയാത്തവർ വിരളം.....

ചെയ്യാത്ത ബിസിനസ്സില്ല.... ഇല്ലാത്ത ഉന്നത ബന്ധങ്ങളില്ല.... പോരാത്തതിന് പാർട്ടി അനുഭാവിയും....

എല്ലാ രാഷ്ട്രീയ പാർട്ടികളുമായും അടുപ്പം... പിന്നെ പോലീസും സർക്കാരും കയ്യിൽ തന്നെ....

തോമസ്, ജോൺ, പീറ്റർ ഇവരിൽ ആരാണ് ഏറ്റവും വലിയ ക്രൂരൻ എന്നു ചോദിച്ചാൽ എല്ലാവരും എന്നു

💬 Comments

View all comments