Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
പറയേണ്ടി വരും.... എന്തിനേറെ, തോമസിന്റെ മകൻ റോണിയും അപ്പന്റെയും എളേപ്പന്മാരുടെയും തനി പകർപ്പാണ് സ്വഭാവത്തിൽ....
അവർക്കെതിരെ വിരലനക്കാൻ ആരും തന്നെ ധൈര്യപ്പെട്ടിരുന്നില്ല....
ഈ തോമസിന്റെ മക്കളാണ് റോണിയും റീനയും....
ജോണിന് ഒറ്റ മോൻ.... ജോയ്....
പീറ്ററിനു രണ്ട് ചെറിയ മക്കൾ..... ഇരട്ടകളാ...
_________________________________________
റീന.... മാളിയേക്കൽ തറവാട്ടിലെ ഏക പെൺതരി...... അപ്സരസിനെക്കാൾ കൂടുതൽ സൗന്ദര്യമെന്നേ പറയൂ.... കുറവാണെന്നു അവളെ കണ്ടാലാരും പറയില്ല....
ആഡംബര വീട്ടിൽ വളർന്നും എല്ലാ സൗകര്യങ്ങളുടെ നടുവിൽ ജീവിച്ചും റീന എന്നും ഒറ്റക്കായിരുന്നു.....അവളുടെ ഏക ആശ്വാസം അവളുടെ മമ്മ എൽസിയും ജോണിന്റെ മകൻ ജോയും ആയിരുന്നു..... ബാക്കിയൊക്കെ ഒരേ പ്രകൃതക്കാർ...
ചെറുപ്പം തൊട്ടേ അവൾക്ക് ആരും കൂട്ടില്ലായിരുന്നു...അവളുടെ ചേട്ടൻ റോണി....7 വയസിനു ഇളയതാണവൾ.... എന്നാലും ഒരു അനിയത്തി കുട്ടിയോട് നൽകേണ്ട ഒരു ലാളനയും അവൾക്ക് കിട്ടിയില്ല....റോണിയ്ക്ക് അപ്പന്റെ അടുത്തേക്ക് വളരാനായിരുന്നു ആഗ്രഹം.....
എളേപ്പന്മാരോ അവരുടെ ഭാര്യമാരോ ഒക്കെ ചെകുത്താന്റെ സന്തതികളെ പോലെ അവൾക്ക് ചെറുപ്പം തൊട്ടേ തോന്നി...
ആ വലിയ വീട്ടിൽ അവൾക്ക് അവളുടെ മമ്മ ആയിരുന്നു എല്ലാം..... പിന്നെ ജോയ് ജനിച്ചതോടെ അവനായി അവളുടെ കൂട്ട്.....
റീന വളർത്തിയതിനാലാവം.....18 വയസ്സ് കഴിഞ്ഞ ജോയ്ക്ക് നന്മയുള്ള മനസ്സായിരുന്നു.... ഒരു മനുഷ്യനായി വളർന്നു.....അലിവുള്ളവൻ....
സ്കൂളിലും ഇതൊക്കെ തന്നെ ആയിരുന്നു റീനയുടെ അവസ്ഥ..... ആരും കൂട്ടില്ല... ഉണ്ടായിരുന്ന പെൺകൂട്ടുകാരികൾ ഒക്കെ ഇവളുടെ അപ്പനെയും എളേപ്പന്മാരുടെയും കഥകൾ കേട്ടറിഞ്ഞു സ്വയം ഒഴിഞ്ഞു മാറി....
ഡിഗ്രിക്ക് ചേർന്നതായിരുന്നു അവളുടെ ജീവിതത്തിലെ വഴിതിരിവ്. അപ്പോഴേക്കും അവൾ സൗന്ദര്യത്തിന്റെ നിറകുടമായി മാറി.... അവളെ അഴകിന്റെ ദേവതയായി വരെ സങ്കല്പിച്ചു ആ നാട്ടിലെയും പിന്നെ
💬 Comments
View all comments