0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 543

: ഉണ്ട് അപ്പ...പിന്നെ നമ്മുടെ ജോയും ഉണ്ട് കൂടെ...

തോമസ് : ജോണേ... നമ്മുടെ ജോയ്മോൻ അവിടെയുണ്ട്....

തോമസ് ജോണിനെ നോക്കി ...

ജോൺ : തന്തക്ക് പിറക്കാത്തവൻ...

തോമസ് : ആ വിടടാ..... അവൻ അവളെ ആശ്വസിപ്പിക്കട്ടെ....

തോമസ് കാൾ കട്ട്‌ ആക്കി....

തോമസ് : പീറ്ററെ.... നാളെ....

പീറ്റർ : മം...

ജോൺ : ഈ അവസ്ഥയിൽ അങ്ങോട്ട് പോണോ അച്ചായാ... നാട്ടുകാർ

തോമസ് : ഏതു നാട്ടുകാർ.... ഈ മാളിയേക്കൽ തോമസിന്റെയും അനിയന്മാരുടെയും മുന്നിലേതു നാട്ടുകാർക്കാടാ ചങ്കുറപ്പുള്ളത്.....

ആശ്വാസത്തോടെ തോമസ് തന്റെ അപ്പൻ മാളിയേക്കൽ റപ്പായിയുടെ ഫോട്ടോയിലേക്ക് നോക്കി നിന്നു....

____________________________________________

ആശുപത്രി മോർച്ചറിയിൽ ശാന്തിയും ശ്രീയും പോസ്റ്റ്‌ മോർട്ടം കാത്തു കിടക്കുമ്പോൾ അതെ ആശുപത്രിയിൽ തളർന്നു അവശയായി ഡ്രിപ്പിട്ട് കിടക്കുകയായിരുന്നു റീന......

ഗ്ളൂക്കോസിന്റെ പ്രഭാവവും പിന്നെ മരുന്നിന്റെ പിൻബലത്തിലും റീന വൈകീട്ടോടെ കണ്ണു തുറന്നു....

നന്നെ തളർന്നു പോയി റീന..... അവളുടെ തലയരുകിൽ ഇരുന്നുറങ്ങുകയായിരുന്നു...

റീന : ശ്രീയേട്ടാ...

റീനയുടെ ശബ്ദം കേട്ടതും ദേവി ഉണർന്നു....

ദേവി : മോളെ.... റീന മോളെ...

റീന കണ്ണു തുറന്നു കുറച്ചു സമയമെടുത്തു യഥാർഥ്യത്തോട് പൊരുത്തപ്പെടാൻ.....

റീന : ചേച്ചി..... പാച്ചു....

ദേവി : ജോയ് മോന്റെ കൂടെയാ... കരച്ചിലായിരുന്നു ഇത്രയും നേരം.....പിന്നെ ജോയ് കുപ്പി പാല് വാങ്ങി കൊടുത്തു..... ഇപ്പോഴാ കരച്ചിൽ നിർത്തിയത്....

ബാലൻ മരുന്നും ഭക്ഷണവുമായി ഉള്ളിലേക്ക് വന്നു....

റീന : പാച്ചു....

റീന എണീറ്റിരുന്നു... ദേവി അതിനു സഹായിച്ചു....

ജോയ് മോനും ഉള്ളിലേക്ക് വന്നു....ജോയ് വന്നു റീനയുടെ മടിയിലേക്ക് പാച്ചുവിനെ കൊടുത്തു...

പാച്ചുവിനെ കണ്ടതും റീന കരഞ്ഞു തുടങ്ങി...

റീന : പോയെടാ.... നമ്മുടെ അച്ഛനും അച്ഛമ്മയും........

ദേവി : മോളെ എന്തായിത്.... ഇങ്ങനെ കരഞ്ഞാൽ നിനക്ക് വല്ലതും വരും.... പാച്ചുവിനാ അതിന്റെ ദോഷം.....

ബാലൻ : എന്നാ ജോയ് മോനെ... നീ പൊക്കോ...

ഇവിടെ ഇപ്പൊ ഞാനും ഇവളും ഉണ്ടല്ലോ...

ജോയ് : ഇല്ല ബാലേട്ടാ... ചേച്ചിയെ തനിച്ചാക്കി ഞാൻ പോണില്ല...

ബാലൻ : ടാ... നിന്റെ അപ്പനും മറ്റും...

💬 Comments

View all comments