Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
ജോയും ബാലനെയും ദേവിയെയും നോക്കി...
ആരെ അറിയിക്കാനാണ് ഇവർ പറയുന്നത്..... ഇനി ആരെയാണ് അറിയിക്കാനുള്ളത്....റീനയ്ക്കും ജോയ് മോനും ഈ സംശയമുണ്ടായിരുന്നു....
ജോയ് അത് ചോദിക്കാൻ തുനിഞ്ഞതും രണ്ട് സ്‌ട്രെചറുകൾ തുണി കൊണ്ട് മൂടി അവരുടെ മുന്നിലൂടെ മോർച്ചറിയിലേക്ക് നീങ്ങുകയായിരുന്നു.....അതിനൊപ്പം മെമ്പറും ഉണ്ടായിരുന്നു...
റീന ആ സ്ട്രച്ചറുകൾ കണ്ടു കാറിൽ നിന്നിറങ്ങിയോടി.....പിന്നാലെ ബാലനും ദേവിയും....
ശ്രീജിത്തിന്റെ കൂട്ടുകാരും പിന്നെ കുറച്ചു നാട്ടുകാരും ഒത്തു കൂടി....
അലറി കരഞ്ഞുകൊണ്ട് റീന ഒരു സ്ട്രച്ചറിൽ എത്തി....മെമ്പർ കോമ്പൗണ്ടന്റിനോട് ആംഗ്യം കാണിച്ചപ്പോൾ തുണി മാറ്റി.....
ചേതനയറ്റ ശാന്തിയുടെ മൃതദേഹം കണ്ടു ബാലനും ദേവിയും വിതുമ്പി... റീന അമ്മയെ പുണർന്നു വാവിട്ടു കരഞ്ഞു....
മെമ്പർ : മോളെ മാറ്... അവർ കൊണ്ട് പോകട്ടെ....
റീന ശാന്തിയിൽ നിന്നു മാറി... പിന്നിലുള്ള സ്ട്രച്ചറിലേക്ക് നോക്കി.... അത് മൂടി തന്നെ ഇരുന്നു....
മെമ്പർ ബാലനെ കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു...
റീന : എനിക്ക് കാണണം....
കോമ്പൗണ്ടന്റ് മെമ്പറെ നോക്കി...
മെമ്പർ : മോളെ വേണ്ട...
റീന : എനിക്ക് ഏട്ടനെ കാണണം...
റീന ശ്രീജിത്തിന്റെ സ്‌ട്രെചറിൽ പിടി മുറുക്കി.... മെമ്പറും ബാലനും അവളെ പിന്തിരിക്കാൻ നോക്കി
റീന : എന്നെ കാണിക്ക് ബാലേട്ടാ..... പ്ലീസ്... ഒരു വട്ടം...... ഒരു വട്ടം... എന്നെ കാണിക്കില്ലേ...... ശ്രീയേട്ടാ........ മോളു വന്നേട്ടാ....... പാച്ചുവിനെ വിളിക്കെട്ടാ...........
ബാലൻ : മാറ് മോളെ...
റീന : ദേവി ചേച്ചി പറ.... എന്നെ കാണിക്കാൻ പറയേച്ചി....
ബാലൻ : കാണിക്കാൻ മാത്രം ഒന്നുമില്ല മോളെ......
ശബ്ദം നുറുങ്ങി ബാലനത് പറഞ്ഞൊപ്പിച്ചു....
അത് കേട്ടു ദേവിയും റീനയും തകർന്നു..... ബാലന്റെ മടിയിലേക്ക് റീന തളർന്നു വീണു....
കണ്ടു നിന്ന നാട്ടുകാർക്കും കൂട്ടുകാർക്കും ആ സങ്കടം കണ്ട് സഹിക്കാനായില്ല...
സങ്കട കടലിനുള്ളിൽ ഇതെല്ലാം നിന്നു കാണുകയായിരുന്നു റോണിയും കിങ്കരന്മാരും......
______________________________________________
തോമസിന്റെ ഫോൺ ബെല്ലടിച്ചു... റോണിയാണ്
അപ്പുറത് പീറ്ററും ജോണും ഉണ്ടായിരുന്നു...
തോമസ് : എന്തായി...
റോണി : അപ്പ... ഇന്നുണ്ടാവില്ല.... നാളെയാണ് പോസ്റ്റ് മോർട്ടം....
തോമസ് : ഓഹ്.... പിന്നെ ആ കഴുവേറി മോളില്ലേടാ അവിടെ
റോണി
💬 Comments
View all comments