0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 541

: ഓഹ്.....അത്.... സോറി.... രക്ഷിക്കാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല..... ആ പയ്യൻ സ്പോട്ടിൽ തന്നെ തീർന്നിരുന്നു...

ജോയ്യുടെ വറ്റിയ കണ്ണുകൾ വീണ്ടും നിറഞ്ഞു...

ഡോക്ടർ : ആ സ്ത്രീ....അവർ ഇവിടെ എത്തിയാണ് മരിച്ചത്.... സീരിയസ് ഹെഡ് ഇഞ്ചുറി ആയിരുന്നു.... പിന്നെ ബ്ലീഡിങ്ങും....

ബാലൻ ചുമരിലേക്ക് ചാരി നിന്നു...

ഡോക്ടർ : പിന്നെ നിങ്ങൾ ഒന്ന് വരൂ...

മെമ്പറെ ഡോക്ടർ മാറ്റി നിർത്തിയാണ് പറഞ്ഞത്

ഡോക്ടർ : ആ പയ്യന്റെ.... കാര്യമായിട്ടൊന്നും കിട്ടിയില്ല... ഹെഡ് ഫുൾ ക്രഷ് ആയി.... പിന്നെ ഓടിച്ച ബൈക്ക് തന്നെ റിബ്‌സിലേക്ക് കയറി... ഇന്റെർനൽ ഡാമേജ് നന്നായി ഉണ്ട്... സൊ....എക്സ്പോസ് ചെയ്യണ്ട എന്നു പറഞ്ഞിട്ടുണ്ട്....

മെമ്പർ : ഡോക്ടർ...

ഡോക്ടർ - എന്തായാലും പോസ്റ്റ്‌ മോർട്ടം നാളെ രാവിലെ ഉണ്ടാവൂ... ഇന്നീ നേരമായില്ലേ.... ബോഡി മോർച്ചറിയിലേക്ക് കുറച്ചു കഴിഞ്ഞു മാറ്റും...

മെമ്പർ ചെന്നു ബാലനോട് ഈ കാര്യം പറഞ്ഞു.. കരഞ്ഞു കൊണ്ട് അവിടുന്ന് അവർ ഇറങ്ങി പോകുമ്പോൾ പോലീസ് ഡോക്ടറുടെ റിപ്പോർട്ടിനു വേണ്ടി കയറി വരുകയായിരുന്നു.....

__________________________________________

ബാലൻ ചെന്നു വണ്ടിയിൽ കയറി...ദേവിയെയും റീനയെയും കൂട്ടി മോർച്ചറിക്ക് അടുത്തേക്ക് നീങ്ങി... പാച്ചു ഒന്നും അറിയാത്ത ജോയ്യുടെ മടിയിൽ കിടന്നുറങ്ങി.....

അവിടെ ചെന്നു കാർ നിർത്തി.....

ബാലൻ : ഇപ്പൊ കൊണ്ട് വരും...

ഗദ്ഗദത്തോടെയാണ് ബാലനത് പറഞ്ഞത്....

റീന : അയ്യോ.............. അമ്മ.......... സഹിക്കണില്ല......

കാറിൽ അവശയായി തളർന്നു ദേവിയുടെ തോളിൽ ചാഞ്ഞു കിടന്നു റീന.....

ദേവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല......

ബാലൻ : ദേവി.... റോഷനിയെ വിളിച്ചോ...

ദേവി : അവർ പുറപെട്ടിട്ടുണ്ട്

ബാലൻ : ജോയ് മോനെ...... മമ്മ....

ജോയ് : എനിക്കറിയില്ല ബാലേട്ടാ... ഇങ്ങോട്ട് കൊണ്ട് വരാൻ പറ്റിയ അവസ്ഥയല്ല...

പിന്നെയാണ് ദേവി ബാലനോട് അത് ചോദിച്ചത്.....

ദേവി : ബാലേട്ടാ.....

ബാലൻ ദേവിയെ നോക്കി....

ദേവി: അറിയിക്കണ്ടെ

ബാലൻ റീനയെയും ജോയ് മോനെയും നോക്കി....ബാലന് ആകെ ടെൻഷൻ കയറി....

റീന തലയൊന്ന് ഉയർത്തി ദേവി ചേച്ചിയേ നോക്കി.....

ബാലൻ : ഞാൻ എങ്ങനെയാടി ഇതറിയിക്കാ...

ദേവി : അറിയിക്കാതെ എങ്ങനെയാ ചേട്ടാ....

റീനയും

💬 Comments

View all comments