0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 545

ബാലൻ : മോളെ നമ്മുക്ക് പോകാം...

റീന ആംബുലൻസിന്റെ അടുത്തേക്ക് നീങ്ങി...

ബാലൻ : കാറിൽ പോകാം മോളെ...

റീന : ഞാൻ ഇതിൽ വന്നോളാം...

ആയിക്കോട്ടെ എന്നു ദേവിയും പറഞ്ഞതോടെ ബാലൻ സമ്മതിച്ചു... പാച്ചുവിനെ ബാലൻ ഏറ്റുവാങ്ങി....

ബാലൻ : ജോയ്മോനെ... നീ കാറിൽ വാ...ഞാൻ ഇവരുടെ കൂടെ വരാം...

ജോയ് ചെന്നു കാറിൽ കയറി..ആംബുലൻസിലേക്ക് റീനയും ദേവിയും ബാലനും കയറി....

ബാലൻ ഫോണെടുത്തു റഷീദിനെ വിളിച്ചു...

ബാലൻ : ഞങ്ങൾ ഇറങ്ങി.....

റഷീദ് : ഇവിടെ എല്ലാം റെഡിയാണ് ബാലേട്ടാ...

ഡോർ അടയ്ക്കും മുമ്പേ ഡോറിൽ ഒരു കൈ വന്നു നിന്നു.... മാളിയേക്കൽ തോമസും അനിയന്മാരും...

നാട്ടുകാർ അവരെ ക്രോധത്തോടെ നോക്കി... പക്ഷെ എതിർക്കാൻ ആരെകൊണ്ടാകും?....

അപ്പയെയും എളേപ്പന്മാരെയും കണ്ടു റീന കരഞ്ഞു.... ദേഷ്യത്തിനേക്കാൾ ദയനീയതയായിരുന്നു അവളുടെയുള്ളിൽ....

തോമസ് : ഇത് രണ്ട് പെട്ടിയുണ്ടല്ലോ...

ജോൺ : അത്

തോമസ് : ഒറ്റ പെട്ടിക്കുള്ളതേ ഉള്ളുവെന്നല്ലേ നീ പറഞ്ഞത്....

ജോൺ അത് കേട്ടു ചിരിച്ചു....

ബാലനും ദേവിയും അവരെ നോക്കി ദഹിപ്പിച്ചു...

തോമസ് : ഇങ്ങനെ പേടിപ്പിക്കല്ലേ പെങ്ങളെ....

ദേവിയെ നോക്കി തോമസ് പറഞ്ഞു...

തോമസ് : ഇത് കൊണ്ടൊന്നുമായില്ല.... നിനക്കുള്ള സമ്മാനം ഇനിയുമുണ്ട്..... ഇവരെയൊന്നു നീ അടക്കം ചെയ്യ്... അടുത്ത സമ്മാന പൊതി അപ്പ മോൾക്ക് തരാം.....

പൊട്ടി ചിരിച്ചു കൊണ്ട് തോമസ് ആ ഡോർ അടച്ചു തിരിച്ചു പോയി.... അവർ പോയത്തോടെ റീന കരഞ്ഞു എങ്ങലടിച്ചു ......

എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ദേവിയും ബാലനും കുഴഞ്ഞു....

വൻ ജനാവലിയോടെ ആംബുലൻസ് മുന്നോട്ട് അല്പം നീങ്ങിയതും വണ്ടി നിന്നു.....

ബാലൻ നോക്കിയപ്പോൾ ഒരു ജീപ്പ് ആംബുലൻസിന് വട്ടം വെച്ചു നിന്നു.... അതിൽ നിന്നു ഒരാൾ ഇറങ്ങി ആംബുലൻസിന്റെ ബാക്‌ഡോറിലേക്ക് നടന്നു വന്നു...

ബാലൻ ദേവിയെ നോക്കി....

ബാലൻ : വന്നു....

ദേവി ആശ്വാസത്തോടെ പിന്നിലേക്ക് നോക്കി...

റീന ഇനിയെന്താണെന്ന മട്ടിൽ പിന്നിലേക്ക് നോക്കി...

ആ ഡോർ തുറന്നതും അവൾ കണ്ണു തുറന്നു.... മെല്ലെ അവളുടെ കാഴ്ചയിലേക്ക് ആ രൂപം പതിഞ്ഞു....

ഒന്ന് സമയെടുത്തു അവൾക്

💬 Comments

View all comments