0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.9K

നിന്നു മുലയെടുത്തു പാച്ചുവിന് നൽകി.....

ദേവി തോർത്ത്‌ കൊണ്ട് റീനയുടെ മുകളിലിട്ടു മാറു മറച്ചു...

റീന ബെഡിൽ ചാരി കിടന്നു വിതുമ്പി...

റീന : ഞങ്ങൾക്കിനി ആരുണ്ട്...

ദേവി : വിഷമിക്കാതെ മോളെ... ഞങ്ങളൊക്കെയില്ലേ...

റീന : രാവിലെ എന്നോട് യാത്ര പറഞ്ഞു പോയതെല്ല.... ഇങ്ങനെ ആവുമെന്ന് ഞാൻ വിചാരിച്ചില്ല...

ദേവി : സമാധാനിക്ക് മോളെ....

ദേവി റീനയെ നോക്കി

ദേവി : ഇതിനു നിന്റെ വീട്ടുക്കാർ അനുഭവിക്കും... നരകിക്കുമവർ....

റീന : എന്റെ മമ്മ....എനിക്ക് കാണാൻ പറ്റുമോ ദേവിയേച്ചി

ദേവി : വഴിയുണ്ടാക്കാം മോളെ... ജോയ്മോൻ പറഞ്ഞിട്ടുണ്ട്....

പാച്ചു പാൽ കുടിച്ചു ഉറങ്ങി....

റീന : ഇനി ഇവൻ കരഞ്ഞാൽ ആരാ ആശ്വസിപ്പിക്കാ..... ഏട്ടൻ..... ഞാൻ തനിച്ചായി പോയല്ലോ...

ദേവി : മോളെ നീ തനിച്ചല്ല.... നിനക്കുമുണ്ട് ഒരു കൂട്ടു.... നാളെയാവട്ടെ...

റീന ദേവിയെ നോക്കി..... ദേവി റീനയുടെ മരുന്നും ഒരു ഗ്ലാസ്‌ വെള്ളവുമായി റീനയുടെ അടുത്തേക്ക് എത്തി...

ദേവി : നീ ഒറ്റയ്ക്കാവില്ല

__________________________________________________

അന്ന് രാത്രി എങ്ങനെയാണു വെളുപ്പിച്ചതെന്നു റീനയ്ക്കറിയില്ല.... രാവിലെ റീനയെ ഡിസ്ചാർജ് ചെയ്തു....

പക്ഷെ റീന ദുർബലയായി തീർന്നു... ഒറ്റ ദിവസം കൊണ്ട് വാടി തളർന്നു അവൾ...

പോസ്റ്റ്‌ മോർട്ടം കഴിഞ്ഞു രണ്ട് ശരീരങ്ങളും ആംബുലൻസിൽ കയറ്റി....

ബാലൻ : മോളെ നമ്മുക്ക് പോകാം...

റീന ആംബുലൻസിന്റെ അടുത്തേക്ക് നീങ്ങി...

ബാലൻ : കാറിൽ പോകാം മോളെ...

റീന : ഞാൻ ഇതിൽ വന്നോളാം...

ആയിക്കോട്ടെ എന്നു ദേവിയും പറഞ്ഞതോടെ ബാലൻ സമ്മതിച്ചു... പാച്ചുവിനെ ബാലൻ ഏറ്റുവാങ്ങി....

ബാലൻ :

💬 Comments

View all comments