0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.9K

ധർമ്മടം....ഏകദേശം മൂന്നുമാസമായി വരുന്നു..... അമ്മയുടെ തറവാടിനടുത്തു ആയിരുന്നു ഇത്രയും കാലം.... അവിടെയുണ്ടായിരുന്ന വീടും പറമ്പും വിറ്റിട്ടാണ് ഇങ്ങോട്ടു പോന്നത്... അച്ഛന്റെ മരണ ശേഷം അമ്മ അമ്മയുടെ വീട്ടിലേക്ക് മാറി.... അമ്മാവന്റെ തൊട്ടടുത്തു ചെറിയ ഒരു പറമ്പും അതിലൊരു കൊച്ചു വീടുമായിരുന്നു അവന്റെയും അവന്റെ അമ്മ ശാന്തിയുടെയും ഏക സമ്പാദ്യം....

ഭർത്താവിന്റെ മരണ ശേഷം ആങ്ങളയായിരിയുന്നു ആശ്രയം....ശാന്തിയുടെ അച്ഛൻ നേരത്തേ മരിച്ചതാ...

അമ്മാവന്റെ മരണ ശേഷം ശാന്തിക്ക് അവിടെ പിടിച്ചു നിൽക്കാനായില്ല.... നാത്തൂന്റെയും മക്കളുടെയും സ്വഭാവം അത്രയ്ക്ക് നല്ലതായിരുന്നു...

ശ്രീജിത്തിന്റെ അച്ഛന്റെ തറവാട്ടിലേക്ക് അവർ താമസം മാറ്റി.... പേരാമ്പ്രയിലെ പോലെ തന്നെ... ചെറിയ പറമ്പും പിന്നെ കൊച്ചു വീടും... ശ്രീജിത്തിന്റെ അച്ഛമ്മയുടെ മരണത്തിനാണ് അവസാനം ഇങ്ങോട്ട് വന്നത് എന്നരോർമ അവനുണ്ട്.....എന്തായിരുന്നു അച്ഛന്റെ തറവാടിനോട് അമ്മയ്ക്ക് ഇത്ര അകൽച്ച എന്നു മാത്രം അവനു മനസിലായിട്ടില്ല... കാരണം ഇവിടെ ഇങ്ങനെ ഒരു വീടുണ്ടായിട്ട് എന്തിനു അമ്മ അവിടെ ചെന്നു നരകിച്ചു ആവോ......അവൻ ചോദിച്ചിട്ടുമില്ല...

പക്ഷെ പിന്നീട് ഇവിടെ തന്നെയാക്കി അവരുടെ താമസം..... എല്ലാത്തിനും അവർക്ക് സഹായമായി ഉണ്ടായിരുന്നത് അച്ഛന്റെ ചങ്ങാതിയായ ബാലനും അവന്റെ ഭാര്യ ദേവിയുമായിരുന്നു....

ശ്രീജിത്ത്‌ സെക്കന്റ്‌ ഇയറിൽ ആണ് ജോയിൻ ചെയ്യുന്നത്... നന്നായി ഫുട്ബോൾ കളിക്കുന്ന അത്യാവശ്യം പാട്ടു പാടുന്ന നല്ല ചുള്ളൻ ചെക്കൻ.... നല്ല ഉയരവും ശരീരവും... ജിമ്മിൽ പോകാതെ തന്നെ ഉറച്ച മസിലുകൾ ഉണ്ടായിരുന്നു.... പക്ഷെ അവനിലേക്ക് ഏവരെയും ആകർഷിച്ചത് അവന്റെ ധൈര്യവും പ്രായത്തിനേക്കാൾ കവിഞ്ഞ പക്ക്വതയുമായിരിയുന്നു....എല്ലാവരോടും നല്ല അടുപ്പം അവൻ സ്ഥാപിച്ചിരുന്നു....

എല്ലാ ആണുങ്ങളെ പോലെ അവനും ഒരുനാൾ റീനയെ കണ്ടു മുട്ടി... പക്ഷെ

💬 Comments

View all comments