0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 1.9K

എല്ലാരും അവളുടെ ശരീര സൗന്ദര്യവും അങ്ങനെ ലാവണ്യവും ശ്രദ്ധിച്ചപ്പോൾ ശ്രീജിത്ത്‌ ശ്രദ്ധിച്ചത് അവളുടെ കണ്ണിലെ കണ്ണീരിലേക്കായിരുന്നു.... ആരും കാണാതെ പോയ അവളുടെ മനസ്സിലെ ദുഖമായിരുന്നു ശ്രീജിത്ത്‌ ആദ്യം കണ്ടെത്തിയത് .... അത് എങ്ങനെ കണ്ടെത്തി എന്നു പറഞ്ഞാൽ അവനു എളുപ്പമായിരുന്നു... അവന്റെ അമ്മ ശാന്തി..... അവനു ഈ ഭൂമിയിൽ ഏറ്റവും സ്‌നേഹമുള്ള അവന്റെ അമ്മ.... അവനു വേണ്ടി മാത്രം ജീവിച്ച പാവം വീട്ടമ്മ.....

അവന്റെ അമ്മയെ കണ്ടാൽ ആർക്കും സന്തോഷവതിയാണെന്നു തോന്നും.... പക്ഷെ അവനു മാത്രം അറിയാമായിരുന്നു അമ്മയുടെ സങ്കടം....

ചെറുപ്പത്തിലേ ഭർത്താവ് മരിച്ച... ഭർത്താവെന്ന് പറഞ്ഞാൽ മുറച്ചെറുക്കൻ.... സ്വന്തം അമ്മായിയുടെ മകൻ.... ചെറു ബാല്യത്തിൽ എനിക്ക് നീയും... നിനക്ക് ഞാനും എന്നു പറഞ്ഞു കളിച്ചു വളർന്നവർ...അതിനു ശേഷം സ്വന്തം അച്ഛൻ...ശാന്തിയുടെ അമ്മ ചെറുപ്പത്തിലേ പനി വന്നു മരിച്ചതാണ്

അച്ഛന്റെ മരണ ശേഷം അമ്മ തന്നിലേക്ക് ഒതുങ്ങി.. മാമിയുടെ കുത്തുവാക്കുകൾ കേട്ടു കഴിഞ്ഞ ബാല്യമായിരുന്നു ശ്രീജിത്തിന്റേത്.... പിന്നെ അവന്റെ അമ്മ ഒറ്റയ്ക്ക് പൊരുതി അവനെ വളർത്തി വലുതാക്കി ആണാക്കി വളർത്തിയത്തോടെയാണ് അമ്മയുടെ മുഖത്തു അല്പമെങ്കിലും ആശ്വാസം അവനു കാണാനായത്... ആ അമ്മ അവന്റെ കൂടെയുള്ളപ്പോൾ ഏതൊരു പെണ്ണിന്റെയും മനസ്സ് വായിക്കാൻ അവനെളുപ്പമായി.... അങ്ങനെയാണ് ശ്രീജിത്ത്‌ റീനയിലേക്ക് അടുക്കുന്നത്...

റീനയും ശ്രീജിത്തിലേക്ക് അടുത്ത് കൊണ്ടിരുന്നു... അവളുടെ ക്ലാസ്സ്‌ അല്ലെങ്കിൽ പോലും അവളോട് മിണ്ടുവാനും അടുക്കുവാനും ധൈര്യം കാണിച്ച ശ്രീജിത്തിനോട് അവൾക്ക് ബഹുമാനം തോന്നി... ഒപ്പം ചെറിയ ഇഷ്ടവും..

പക്ഷെ ഇതൊക്കെ തന്നെ അറിയാത്തതുകൊണ്ടാവുമെന്ന് റീന മനസ്സിലാക്കി.... പക്ഷെ എന്നിരുന്നാലും അവരുടെ ബന്ധം വളർന്നു.... ചെറിയ ഇഷ്ടത്തിൽ നിന്നു പ്രണയത്തിലേക്ക്

💬 Comments

View all comments