0%

Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]

Author : Aashan Kumaran Read All Parts 526

പീറ്ററെ ഒന്ന് പറ... പുറത്തേക്ക് വാ

മനോജ്‌ മൂന്നുപേരും കൂട്ടി സ്റ്റേഷനിൽ നിന്നു പുറത്തേക്ക് എത്തി സ്വസ്തമായ ഒരു സ്ഥലത്തേക്കെത്തി...

തോമസ് : ടാ CI നീ ഇതിൽ ഇടപെടേണ്ട... മാറി നിന്നോ

ജോൺ : മനോജേ അച്ചായൻ പറയും.... അത് അനുസരിക്ക്

CI : എന്റെ ജോൺ അച്ചായാ.. പീറ്ററെ... റോണി... കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കാൻ നോക്ക്

തോമസ് : എന്ത് മൈരാടോ മനസ്സിലാക്കേണ്ടത്... രണ്ടിനെയും ഇന്ന് കൊല്ലും....

Ci : എന്നിട്ട്..??????ആദ്യം നിങ്ങൾ ശാന്തമാവു.....ഞാൻ പറയുന്നത് കേൾക്കണം

ജോൺ : എന്താ തനിക് പറയാനുള്ളത്...

CI : അച്ചായാ....ഇവർ രണ്ട് പേരും രാവിലെ തൊട്ടടുത്തുള്ള അമ്പലത്തിൽ വെച്ചു വിവാഹിതരായി

തോമസ് പല്ല് ഞെരിച്ചത് അവിടെയുള്ള എല്ലാവരും കേട്ടു...

CI : മാത്രമല്ല.... NSS ഓഫീസിന്റെ മാര്യേജ് സർട്ടിഫികറ്റും കയ്യിലുണ്ട്... കൂടാതെ സാക്ഷി മൊഴികളും....ഇതൊന്നും പോരാഞ്ഞു വക്കീലിന്റെ അകമ്പടിയും....പിന്നെ രണ്ടു പേരും പ്രായപൂർത്തിയായതാണെന്നു ഞാൻ പറയണ്ടല്ലോ....നിങ്ങൾ പറ ഇനി എങ്ങനെയാണു അവളെ നിങ്ങൾക്ക് കൊണ്ട് പോകാനാക്കുക...

തോമസ് : അതിനു ഇനി ആര് അവളെ കൊണ്ട് പോണൂ... എടൊ അവളെ കൊല്ലാനാണ് ഞാൻ വന്നത്....

തോമസിന്റെ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നു...

Ci : അബദ്ധം കാണിക്കരുത് നിങ്ങൾ.... ഈ സമയത്ത് നിങ്ങൾ വെറുതെ കുടുങ്ങും...കൂടാതെ വേറെ ഒരു പ്രശ്നവും ഉണ്ട്...

തോമസ് : എന്താടോ...

CI : മകൾ....

ജോൺ : അവൾ

CI : അവൾ പ്രെഗ്നന്റ് ആണ്...

തോമസിന്റെ കലി ഇരട്ടിച്ചു.... CI യുടെ കോളറിൽ കയറി പിടിച്ചു...

അവർ സംസാരിക്കുന്നതിനിടയിൽ ആണ് ജോണിന്റെ ഫോണിലേക്ക് കണ്ണൂർ പാർട്ടി സെക്രട്ടറിയുടെ കാൾ വന്നത്...

സെക്രട്ടറി ദേവരാജൻ : ഹലോ ജോണേ

ജോൺ : സഖാവേ...

സെക്രട്ടറി ദേവരാജൻ : തോമസ് എവിടെ

ജോൺ തോമസിനെ ഫോൺ കൈമാറി...

തോമസ് : സഖാവേ

സെക്രട്ടറി : എന്താ തോമസേ ഉദ്ദേശം

തോമസ് : വെട്ടി കീറണം സഖാവേ.. എന്നാലേ സമാധാനാവൂ...

സെക്രട്ടറി : തോമസേ... കാര്യങ്ങൾ ഞാൻ അറിഞ്ഞു... പക്ഷെ ഇപ്പൊ താൻ മണ്ടത്തരം ഒന്നും കാണിക്കരുത്....

💬 Comments

View all comments