Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ [ആശാൻ കുമാരൻ]
തോമസ് : അതെങ്ങനാ സഖാവേ
സെക്രട്ടറി : ടോ.... നമ്മുടെ മുഖ്യന്റെ മണ്ഡലമാണ്.... ആ ചെക്കനെ താൻ എന്തെങ്കിലും ഇപ്പോ ചെയ്ത പണിയ.... പോരാത്തതിന് 4 മാസം കഴിഞ്ഞാൽ ഇലക്ഷനാ.... അറിയാലോ
തോമസ് : അപ്പൊ ഞാൻ മിണ്ടാത്തെ വാലും ചുരുട്ടി ഇരിക്കണോ...
സെക്രട്ടറി : എല്ലാം ഒന്ന് ആറട്ടെ തോമസേ...
തോമസ് : ഇതിൽ പാർട്ടി ഇടപെടേണ്ട ആവശ്യമുണ്ടോ സഖാവേ...
സെക്രട്ടറി : ഓഹ്.....അങ്ങനെ ആണെങ്കിൽ തോമസേ.... മുഖ്യൻ കയൊഴിയും.... ഒപ്പം പാർട്ടിയും.... പിന്നെ അതിന്റെ ഭവിഷ്യത്ത് ഞാൻ പറയണ്ടല്ലോ
സെക്രട്ടറിയുടെ ഭീഷണിയിൽ ഒന്ന് പകച്ചു എങ്കിലും തോമസ് പാർട്ടിയെ പിണക്കാൻ ഭാവമുണ്ടായിരുന്നില്ല..
തോമസ് : സഖാവേ... ഇങ്ങടെ ഭീഷണി പേടിച്ചിട്ടല്ല... പാർട്ടിയെ പിണക്കാൻ ഞാനില്ല
സെക്രട്ടറി : അതാണ് ഏറ്റവും ഉചിതം...
തോമസ് : പക്ഷെ എത്ര നാൾ അടങ്ങിയിരിക്കും എന്നു പറയാനാവില്ല..
സെക്രട്ടറി : ഇലക്ഷന് ഒന്ന് കഴിഞ്ഞോട്ടെ.... ഭരണം നമ്മുടെ കയില്ലേക്ക് തന്നെയാ.... അതുകൊണ്ട് ഇലക്ഷൻ കഴിയട്ടെ..
തോമസ് : ശരി സഖാവേ...
സെക്രട്ടറി : പിന്നേ ചെയ്യാനാണെങ്കിൽ നേരിട്ട് വേണ്ട.... ഏൽപ്പിച്ചാൽ മതി...പിന്നെ ഈ കളിയിൽ പാർട്ടി ഇല്ല...
തോമസ് : ഓഹ്.... ശരി സഖാവേ
തോമസ് കാൾ കട്ട് ചെയ്തു...
സെക്രട്ടറിയേ തെറി പറഞ്ഞു തോമസ് നടന്നകന്നു കാറിൽ കയറി...
തോമസ് : വാടാ
ജോൺ : അച്ചായാ അപ്പൊ അവൾ...
തോമസ് : അവൾ പ്രസവിക്കട്ടെ.... നായിന്റെ മോൾ.... അവളുടെ പ്രസവം ഞാൻ സുഖ പ്രസവമാക്കി കൊടുക്കാം
കനലെരിയുന്ന കണ്ണുമായി കാറിലിരിക്കുന്ന തോമസിനെ പുറത്തേക്ക് വന്ന ശ്രീജിത്തും റീനയും നോക്കി....
അപ്പയുടെ മുഖഭാവം മനസിലാക്കിയ റീന പേടിയോടെ ശ്രീജിത്തിന്റെ കയ്യിൽ മുറുക്കി പിടിച്ചു...
തോമസ് : എടി... ഏറിയാൽ ഒരു വർഷം അതിനിടയിൽ തീരും നിന്റെയൊക്കെ ജീവിതം.....അത് വരെ നീയൊക്കെ ആഘോഷിക്ക്....
കാറിലിരുന്നു ചീറി തോമസ്..... പക്ഷെ അത് കേട്ട ശ്രീജിത്ത് അവളുടെ തോളത്തു കയ്യിട്ട് റീനയുടെ കവിളിൽ ചുംബിച്ചു....
അത് കണ്ട് റോണി ഡോർ തുറന്നെങ്കിലും തോമസ് കയ്യിൽ കയറി പിടിച്ചു...
തോമസ് : ഞാൻ പറഞ്ഞില്ലേ...
💬 Comments
View all comments