0%

Chapter Title : എല്ലാ കളിക്കും ഒരു കഥ പറയാനുണ്ട് [അജു]

Author : kkstories Read All Parts 454

കുറച്ചു പഠനവുമൊക്കെയായി നടന്നു. വലിയ പഠിപ്പിയൊന്നുമല്ല. ഒരു എബോവ് ആവറേജ് സ്റ്റുഡന്റ്. പത്തു പാസ്സായി ഫുൾ A+ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ കോമേഴ്‌സ് എടുത്തു. അല്ലെങ്കിലും ഈ make ഇൻ ഇന്ത്യ, ഇൻവെസ്റ്റ്‌ ഇൻ ഇന്ത്യ ഒക്കെ ഉള്ളതുകൊണ്ട് തന്നെ കോമേഴ്‌സ് കാർക്ക് നല്ല സ്കോപ്പ് ആയിരിക്കുമല്ലോ. പ്ലസ് ടു കഴിഞ്ഞപ്പോൾ സ്വാഭാവികമായും ബികോംമിന് ചേർന്നു.
വീടിന്റെ അടുത്തുള്ള കോളേജിൽ തന്നെ പഠിച്ചാൽ മതിയെന്ന് അപ്പൻ പറഞ്ഞു അങ്ങനെ മനസ്സില്ലാ മനസോടെ ഒരു ബോയ്സ് കോളേജിൽ അഡ്മിഷൻ എടുത്തു സുഹൃത്തുക്കളെ. ???. കൂടെ പഠിച്ച തെണ്ടികൾ അവിടെ പിടിത്തവും കളിയുമായൊക്കെ നടക്കുമ്പോൾ ഞാൻ പാവം പൊട്ടൻ വിട്ടും ക്രിക്കറ്റ്‌ കളിച്ചും ആശ്വാസം കണ്ടെത്തി. അങ്ങനെ ഡിഗ്രി കഴിഞ്ഞു. ഒരു വർഷം അന്തസായി psc കോച്ചിങ്ങിനുപോയി. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുറുമുറുപ്പ് സഹിക്ക വയ്യാതെ അങ്ങനെ ജോലി തെണ്ടാൻ തുടങ്ങി. ഇന്റർവ്യൂ ഉണ്ടെന്നും പറഞ്ഞു കാശും മേടിച്ചു എറണാകുളത്തിനും മറ്റും പോയി പുട്ടടിച്ചു നടക്കുന്നത് കണ്ടപ്പോൾ അപ്പന് മനസിലായി ഇനി ഇടപെട്ടില്ലേൽ സീൻ വഷളാകുമെന്ന്. മലയോര കോൺഗ്രസ്‌കാരനായ അപ്പൻ പാർട്ടി സ്വാധീനം വച്ച് കോഓപ്പറേറ്റീവ് ബാങ്കിൽ ജോലി ശെരിയാക്കാൻ ശ്രമം നടത്തിനോക്കി. പക്ഷെ പാർട്ടികരോടുള്ള സ്നേഹത്തിൽ വീഴുന്നവരായിരുന്നില്ല നമ്മുടെ നേതാക്കൾ. അങ്ങനെ പിൻവാതിൽ നിയമനമൊന്നും നമ്മൾ പ്രോത്സാഹിപ്പിക്കില്ല. പക്ഷെ വേറെ നല്ലൊരു പെങ്കൊച്ചിന്റെ അപ്പൻ 5 ലക്ഷം എടുത്ത് വീശിയപ്പോളേക്കും ആ ജോലി ആവഴിക്കുപോയി. പക്ഷെ അപ്പൻ അവിടെ തോറ്റുപിന്മാറിയില്ല. അല്ലേലും നമ്മൾ ഈ മുംബൈ ഇന്ത്യൻസ്കാർക്ക് അറിയാം ദൈവത്തിന്റെ പോരാളികൾ ജയിച്ചതുടങ്ങാറില്ലെന്ന്.

പാർട്ടി പോയാൽ പള്ളി. അപ്പൻ മുട്ടിപ്പായി നമ്മുടെ

💬 Comments

View all comments