Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
കാര്യം ചെയ്യ് നീയും കൂടെ വാ.. " ഭിത്തിയിലെ ആണിയിൽ തൂക്കിയിരുന്ന വീടിന്റെ താക്കോൽ എടുക്കുന്നതിനിടെയിൽ എൽസമ്മ പറഞ്ഞു.
"ഏഹ്ഹ്... എങ്ങോട്ടാ... "
"രണ്ട് ദിവസമായെ പോയിട്ട്... റബ്ബർ ഒക്കെ വെട്ടിയോ.. അതോ പെണ്ണുങ്ങൾ ഉഴപ്പിയോ എന്ന് നോക്കണം. ഇല്ലെന്നുണ്ടെങ്കിൽ നാളെ രാവിലെ നല്ല വർത്തമാനം പറയണം.. "
"ഇങ്ങനെ ഒരു ബൂർഷ്വാസി ആകാതെ മമ്മി.. "
അന്റോയ്ക്കൊപ്പം എൽസമ്മയും ഉറക്കെ ചിരിച്ചു.
മുറ്റം വിട്ട് തോട്ടത്തിൽ ഇറങ്ങിയപ്പോൾ അവിടെ നിന്നിരുന്ന ആദ്യ നിരയിലെ റബ്ബർ മരങ്ങൾ വെട്ടിയത് ആന്റോ കണ്ടു. "വെട്ടിയിട്ടുണ്ടല്ലോ.. "
"ഇവിടൊക്കെ വെട്ടും.. അല്ലേൽ ഞാൻ കാണും എന്ന് അറിയാം..." തോട്ടത്തിന്റെ അകത്തേക്ക് നടന്ന് പോകുന്നതിനിടയിൽ എൽസമ്മ പറഞ്ഞു. ആന്റോ അവരെ പിന്തുടർന്നു. നിരനിരയായി നിന്നിരുന്ന റബ്ബർ മരങ്ങൾ പിന്നിട്ട് അവർ നടന്ന് കൊണ്ടിരുന്നു. ഇടക്കിടെ എൽസമ്മ റബ്ബർ വെട്ടിയിട്ടുണ്ടോ എന്ന് നോക്കുകയും കറ വീഴുന്ന ചിരട്ട നേരെ ആക്കി വെയ്ക്കുകയും ചെയ്തു. എന്തോ മൂളിപ്പാട്ടും പാടി പിന്നാലെ നടക്കുകയായിരുന്നു ആന്റോ. ഇടവപാതിയുടെ കാർമേഘങ്ങൾ പതിയെ ഇരുണ്ട് കയറുന്നതും ആ റബ്ബർ തോട്ടത്തിൽ ഇരുട്ട് വ്യാപിക്കുന്നതും ആന്റോ അറിഞ്ഞു.
"മമ്മിയെ.. മഴ ഇപ്പോൾ പെയ്യുമായിരിക്കും.. "
"ശെരിയാ...കുട എടുക്കേണ്ടതായിരുന്നു.. സാരമില്ല.. പെയ്താൽ റബ്ബർ അടിക്കുന്ന സ്ഥലം ഉണ്ടല്ലോ.. അവിടെ കയറി നിൽക്കാം.. "
"അതെവിടാ.... "
"നീ കണ്ടിട്ടില്ലിയോ... "
"ഇല്ല.. എബി ചാച്ചന്റെ കൂടെ വന്നപ്പോൾ ഇത്രെ ദൂരം വന്നിട്ടില്ല.. "
"ദേ മോനെ.. ഈ കയറ്റം അങ്ങോട്ട് കയറി ഇറങ്ങുന്നിടത്.. " എൽസമ്മ പറഞ്ഞു.
3 നിരകൾ കൂടി കഴിഞ്ഞാൽ
💬 Comments
View all comments