Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
എല്ലാം അവനറിയാം. അതുകൊണ്ട് തന്നെ എബി എന്ന സുഹൃത്തിന്റെ വീട്ടിലേക്കുള്ള വഴി, ആ അസമയത്തും ആൻറ്റോ സുപരിചിതം ആയിരുന്നു.
ആൻറ്റോയുടെ വീട്ടിൽ നിന്ന് ഒരു 2 km കാണും എബിയുടെ വീട്ടിലേക്ക്. ഒരു 10:45 ആയപ്പോൾ വീട്ടിൽ നിന്ന് സൈക്കിളുമായി ഇറങ്ങിയതാണ്. മഴ ചാറ്റൽ ഉണ്ടായിരുനെങ്കിലും താഴെ സ്റ്റോറിൽ നിന്ന് റെയിൻ കോട്ട് എടുക്കാൻ മുതിർന്നാൽ, അടുക്കളക്ക് അടുത്ത മുറിയിൽ ഉറങ്ങുന്ന അമ്മച്ചി ഉണരും എന്ന് ഓർത്ത് അത് വേണ്ട എന്ന് വെച്ചു. ഗസ്റ്റ് റൂമിൽ വച്ചിരുന്ന പുൽകൂടിനെ അലങ്കരിച്ചിരുന്ന വിളക്കിന്റെ അരണ്ട നീല വെളിച്ചത്തിൽ തപ്പി തടഞ് ഡോർ തുറന്നതിന് ശേഷം ആൻറ്റോ പുറത്തിറങ്ങി. ബൈക്ക് ഉണ്ടെങ്കിലും അത് വേണ്ട സൈക്കിൾ മതി എന്ന് അവൻ തീരുമാനിച്ചു.
'അമ്മച്ചി എണീക്കല്ലേ കർത്താവേ'
നിശബ്ദനായി ഗേറ്റിനു പുറത്ത് സൈക്കിൾ കൊണ്ടുവന്നതിന് ശേഷം വീടിന്റെ താക്കോൽ മൊബൈൽ ഇട്ടിരുന്ന പോക്കറ്റിലേക് ഇടുന്നതിന് ഇടയിൽ ആൻറ്റോ പ്രാർത്ഥിച്ചു.
ഇരുണ്ട ആകാശത്തിൽ അങ്ങിങ് കാണുന്ന നക്ഷത്രങ്ങൾ കണക്കെ ഇരുട്ടിന്റെ ചക്രവാളങ്ങളിൽ അങ്ങിങ് മിനുങ്ങിയിരുന്ന, വീടുകളുടെയും വഴിവിളക്കുകളുടെയും ബൾബുകൾ മാത്രമായിരുന്നു ആൻറ്റോയ്ക്ക് കൂട്ട്. മഴ ചാറ്റൽ കാരണം സൈക്കിൾ വേഗത്തിൽ ചവിട്ടാൻ ബുദ്ധിമുട്ടിയെങ്കിലും, റോഡിൽ ഇടക്കൊക്കെ പ്രകാശിച്ചിരുന്ന വഴി വിളക്കുകളുടെ വെളിച്ചങ്ങളിൽ നിന്ന് അവൻ വേഗം ഓടിച്ചുമാറി. റോഡിൽ ആരെങ്കിലും കാണും എന്ന് അവൻ ഭയന്നിരുന്നില്ല. കാരണം അവന്റെ നാട് അങ്ങനെ ആണ്. നഗരങ്ങളിലെ പോലെ രാത്രിയുടെ സഹചാരികൾ അല്ല ആ ഗ്രാമവാസികൾ.....
ഇരുട്ടും തണുപ്പും ആന്റോ എന്ന ആ 21 വയസുകാരനെ ഭയപ്പെടുത്തിയില്ല. ശരീരത്തിൽ കത്തിയിരുന്ന കാമം എന്ന വികാരം അവന്റെ യാത്രക്ക് ഇന്ധനം ആയി. എന്നാൽ മഴ നനഞ്ഞ് കാമം ഒരല്പം ശമിച്ചപ്പോൾ, സംഭവിച്ചേക്കാവുന്ന അപകടത്തെ പറ്റി ഉള്ള ഭീതി പൊന്തിവന്നു. അവൻ സൈക്കിൾ റോഡിന്റെ വക്കില്ലേക്ക് ഒന്ന് ഒതുക്കി നിർത്തി. റോഡിന്റെ ഇരുഭാഗവും ഉള്ള നെല്ല് പാടങ്ങളിൽ നിന്ന് ഉയരുന്ന മാക്രികളുടെയും ചീവീടുകളുടെയും ശബ്ദം അന്റോയെ ഉണർത്തി.
'തിരിച്ചു പോകാൻ ആണെങ്കിൽ ഇപ്പോൾ പോകണം.' അവൻ മനസ്സിൽ പറഞ്ഞു.
ആൻറ്റോയുടെ വീട്ടിൽ നിന്ന് രണ്ട് മൂന്നു വീടുകളും കുറച്ചു റബ്ബർതോട്ടങ്ങളും
💬 Comments
View all comments