Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
എന്നും ഒക്കെ ചോദിക്കണം എന്ന് കരുതിയാണ് വിളിച്ചതെങ്കിലും ബസിലെ സ്വകാര്യത കുറവ് അത് തടഞ്ഞു. കുറച്ച് കുശലം പറഞ്ഞതിന് ശേഷം വരുമ്പോൾ കാണാം എന്ന് പറഞ് ഫോൺ വച്ചു. ഫോണിലെ 'Els Mummy' എന്ന കോൺടാക്ട്ടിൽ നോക്കി കുറച്ച് നിമിഷങ്ങൾ ഇരുന്നതിന് ശേഷം.... എഡിറ്റ് ഓപ്ഷനിൽ പോയി 'Elsamma Aunty' എന്ന് ആന്റോ ടൈപ് ചെയ്തു.
....
അങ്ങനെ ചൊവ്വാഴ്ച ആയി. രാവിലെ റബ്ബർ വെട്ടി കഴിഞ്ഞ്, ഇന്ന് താൻ വന്ന് ഷീറ്റ് അടിച്ചോളും എന്ന് ലക്ഷ്മിക്ക് ശ്രീജ ഉറപ്പുകൊടുത്തതുമുതൽ എൽസമ്മക്ക് ഒരു നെഞ്ചിടിപ്പാണ്. 'വേണ്ടാത്ത ചിന്തകളിൽ' നിന്ന് മനസുമാറ്റാൻ ശ്രമിച്ചെങ്കിലും എൽസമ്മ ഇടക്കിടെ വീട്ടിലെ ക്ലോക്കിൽ സമയം നോക്കികൊണ്ടിരുന്നു. കുളിയും കഴിപ്പും ഒക്കെ കഴിഞ്ഞ് സമയം നോക്കിയപ്പോൾ 10:45...
ഏതോ ആകാംഷ നിറച്ച കോരിതരിപ്പിൽ എൽസമ്മ ആസ്വസ്ഥയായി. മുറിയിൽ പോയി കഴുകി ഉണക്കിയ തുണികൾ മടക്കിയിടാൻ ആരംഭിച്ചെങ്കിലും ഒട്ടും സ്വസ്ഥത തോന്നിയില്ല. കിടക്കയിൽ ഇരുന്ന് കുറച്ചു നേരം ആലോചിച്ചതിന് ശേഷം.. 'ഒന്ന് പോയി നോക്കാം ' എന്ന് എൽസമ്മക്ക് തോന്നി.അന്തരീക്ഷം ഇരുണ്ടുമൂടി കിടക്കുന്നതിനാൽ കുടയും എടുത്ത് എൽസമ്മ വീടുപൂട്ടി ഇറങ്ങി.
രാവിലെ റബ്ബർ വെട്ടാൻ വരുമ്പോൾ മാത്രമേ പെണ്ണുങ്ങൾ റോഡ് ഉപയോഗിക്കുകയുള്ളു. അപ്പോൾ ഇരുട്ടല്ലേ... ഷീറ്റ് അടിക്കാൻ വരുമ്പോൾ അവർ ഇടവഴികളും തോട്ടങ്ങളും കേറിയിറങ്ങും. ശ്രീജ അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി റോഡിലൂടെ കുറച്ച് നടന്ന് ഇടവഴി ഇറങ്ങി വെയ്യാരം വീട്ടുകാരുടെ പാടം മുറിച്ചുകടക്കും. എന്നിട്ട് അമേരിക്കയിൽ ഉള്ള ഇട്ടിച്ചന്റെ 8 ഏക്കർ റബ്ബർ പുരയിടം കടന്ന് എൽസമ്മയുടെ പറമ്പിൽ കയറും. അതാണ് പതിവ്.
...
💬 Comments
View all comments