Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
ശേഷം കാൾ കട്ട് ചെയ്യാൻ ആന്റോ തുടങ്ങവേ.. അവനെ ഭയത്തിലും കോരിതരിപ്പിലും മുക്കി കൊണ്ട് മറുതലത്തിൽ ശബ്ദം വന്നു.
"ഹലോ... മോനെ...."
"ആഹ്.... മമ്മി...ഞാനാ... "
"ഞാൻ കിടന്നായിരുന്നു... ഇപ്പഴാ മൊബൈൽ അടിക്കുന്നത് ശ്രദ്ധിച്ചേ.. എന്താ മോനെ?" പതിഞ്ഞ ആലസ്യത്തിൽ എൽസമ്മ പറഞ്ഞു.
"മമ്മി ... അത്... " ഭയവും ജാള്യതയും നിറഞ്ഞ ഒരു ചിരി ആന്റോ അറിയാതെ ചിരിച്ചു.
"എന്താ മോനെ.... "
"മമ്മി ......മമ്മി .... ഞാൻ വീടിന്റെ പുറകിൽ അടുക്കളയുടെ അവിടെ നിൽപ്പുണ്ട്.. " ഭയത്താൽ വിറങ്ങലിച്ചു ആന്റോ പറഞ്ഞു.
ഒന്ന് രണ്ട് നിമിഷം മറുപടി ഒന്നും വന്നില്ല. മറുപുറത്ത് നിന്നും ഫോണിൽ ഇരക്കുന്ന ശ്വാസം മാത്രം ആൻറ്റോ കേട്ടു.
"ആൻറ്റോ ...ഇവിടെ...... വീടിന്റെ പുറകിലത്തെ കാര്യമാണോ പറഞ്ഞെ.. "
"ആഹ്...... " ആന്റോ മറുപടി കൊടുത്തു.
"എന്റെ ഈശോയെ.... എന്തോന്നാ ആൻറ്റോ നിനക്ക്.. "
.................
പ്ലാമൂട് വീട്ടിലെ ജോയിയുടെയും സൂസന്റെയും ഏക മകനാണ് ആൻറ്റോ . 18 വയസ്സ് വരെ പപ്പയുടെയും മമ്മിയുടെയും കൂടെയുള്ള ദുബായ് വാസത്തിനു ശേഷം എഞ്ചിനീയറിംഗ് പഠനത്തിനായി നാട്ടിൽ വന്നു. തിരുവനന്തപുരത്തെ ഒരു പ്രശസ്ത എഞ്ചിനീയറിംഗ് കോളേജിൽ പഠനം തുടങ്ങിയ ആന്റോ അവധി ദിവസങ്ങൾ കോട്ടയത്തെ അവന്റെ കുടുംബ വീട്ടിൽ ചിലവഴിച്ചു. വേനൽ അവധി കാലത്ത് അവൻ ദുബായിലേക്ക് പറക്കും. വീട്ടിൽ അവന്റെ പപ്പയുടെ അമ്മ മാത്രമേ ഉള്ളു, അവന്റെ പൊന്ന് 'അമ്മച്ചി'. പിന്നെ വീട്ടിലെയും പറമ്പിലെയും വേലകൾ ചെയ്യാൻ വരുന്ന പോളി ചേട്ടനും ഭാര്യയും.
എഞ്ചിനീയറിംഗ് പഠനത്തിന്റെ ആദ്യ കാലങ്ങളിൽ നാടുമായി പൊരുത്തപ്പെടാൻ ആന്റോ
💬 Comments
View all comments