Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
എൽസമ്മ തീരുമാനിച്ചു... നിറകണ്ണുകളോടെ മുട്ടുകുത്തി എൽസമ്മ കണ്ണുകൾ അടച്ചു...
"പാപികളോട് കരുണയുള്ളവനായ ദൈവമേ.. നീ പരിശുദ്ധനാകുന്നു. അവിടുന്ന് ഈ പാപിയോട് പൊറുകേണമേ.. "
"പാപിയോ... ആരാണ് പാപി കുഞ്ഞേ.... " ഒരു ശബ്ദം.. സ്വാന്തനമായ ഒരു മൃദു ശബ്ദം എൽസമ്മയോട് ചോദിച്ചു. അദ്‌ഭുതം പൂണ്ട് എൽസമ്മ കണ്ണുകൾ തുറന്നു. ആരുമില്ല... കണ്ണുനീർ ഒഴുകി എൽസമ്മ വീണ്ടും കണ്ണുകൾ അടച്ചു.
"എന്റെ ഈശോയെ... "
"നീ ഒരു പാപിയല്ല കുഞ്ഞേ...നീ എനിക്ക് എന്നും പ്രിയപെട്ടവൾ ആണ്... "
ആ ശബ്ദം വീണ്ടും കേട്ടതിന്റെ കോരിതരിപ്പിൽ എൽസമ്മ കണ്ണുകൾ അടച്ഛ് ഇരുന്നു. വിറക്കുന്ന ശ്വാസത്തോടെ എൽസമ്മ വീണ്ടും പറഞ്ഞു
"എന്റെ കർത്താവേ... ഞാൻ എന്ത് തെറ്റാണ് ചെയ്‌തത്. ഒരു അഭിസാരികയെപ്പോലെ ഞാൻ അഴിഞ്ഞാടുക ആയിരുന്നു... എന്നിട്ടും കരുണാമയനായ അവിടുന്ന് ഈ ഉള്ളവളെ പ്രിയപെട്ടവൾ എന്ന് വിളിക്കുന്നോ.."
"നീ ഒരു തെറ്റും ചെയ്‌തിട്ടില്ല കുഞ്ഞേ... പാപമെന്ന് നീ പഠിച്ചതും കരുതുന്നതും ഒന്നും പാപമല്ല.. എല്ലാ നന്മകളും പാപങ്ങളും മനുഷ്യ സൃഷ്ടിയാണ്.. പ്രകൃതി മാത്രമാണ് ശെരി..."
"എനിക്കത് ഉൾകൊള്ളാൻ കഴിയുന്നില്ല ദൈവമേ..ഞാൻ... എന്റെ വിവാഹ ജീവിതത്തിന് പുറത്ത്.. 30 വയസോളം ഇളയതായ ഒരാളുടെ കൂടെ.... "
"കൂടെ എന്താണ് കുഞ്ഞേ????"
"കർത്താവേ... എനിക്കത് പറയാൻ കഴിയില്ല.... "
"ഞാൻ എല്ലാം അറിയുന്നുണ്ട് കുഞ്ഞേ... എനിക്കെല്ലാം അറിയാം... നീ അവന്റെ കൂടെ ചെയ്‌തത് സ്നേഹം മാത്രമാണ്.. മനസും ശരീരവും ഒന്നിച്ച ഒരു സ്നേഹ മൂഹൂർത്തം ആണ്.. പ്രകൃതിയിൽ അത് ഒരു തെറ്റല്ല... നീ ഇതുവരെ ജീവിച്ചതും.. ഇനിയുള്ള നാളുകളും.. ഓരോ മുഹൂർത്തവും നിശ്ചയിക്കപ്പെട്ടതാണ്.. "
💬 Comments
View all comments