0%

Chapter Title : എൻ കാതലിനമേ....1 ❤️❤️🥰 [പ്രണയേശ്വരൻ]

Author : പ്രണയേശ്വരൻ Read All Parts 26.1K

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വെയിലിന്റെ കഠിനമായ ചൂട് ആവിയായി ഉയരുന്നുണ്ടായിരുന്നു. അനൗൺസ്‌മെന്റുകൾ ഇടയ്ക്കിടെ അന്തരീക്ഷത്തിൽ മുഴങ്ങി. ജിതിൻ തന്റെ ബാഗിന്റെ സ്ട്രാപ്പിൽ മുറുക്കിപ്പിടിച്ചു.
"മോനേ, ഈ പൊതിച്ചോറ് മറക്കണ്ട. ട്രെയിനിൽ കിട്ടുന്ന ഭക്ഷണത്തിന്റെ അവസ്ഥ നിനക്കറിയാലോ," അമ്മ അവന്റെ കൈയ്യിൽ ഒരു പൊതിച്ചോറ് തിരുകി.
ജിതിൻ ഒന്ന് ചിരിച്ചു. "അമ്മേ, ഞാൻ ഇപ്പോൾ കുട്ടിയല്ലല്ലോ. ചെന്നൈയിലെത്തിയാൽ നല്ല ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാം."
"ഹോട്ടൽ ഭക്ഷണം എന്ന് പറഞ്ഞാൽ അത് ആരോഗ്യത്തിന് നല്ലതല്ല. വീട്ടിലെ ചോറിന്റെ ഗുണം വേറെയാണ്," അമ്മയുടെ ശബ്ദത്തിൽ ചെറിയൊരു വിറയലുണ്ടായിരുന്നു.
അച്ഛൻ അവന്റെ തോളിൽ കൈവെച്ചു. "ജിതിൻ, അവിടെ ചെന്നാൽ വലിയൊരു ലോകമാണ്. പലതരത്തിലുള്ള മനുഷ്യരെ കാണും. എന്തിനും ഏതിനും വിട്ടുകൊടുക്കരുത്, പക്ഷേ വിനയം കൈവിടുകയും ചെയ്യരുത്."
"എനിക്കറിയാം അച്ഛാ. ഞാൻ എല്ലാം ശ്രദ്ധിച്ചോളാം."
"ഫോൺ എപ്പോഴും ഓൺ ചെയ്തു വെക്കണം. എപ്പോഴെങ്കിലും ഒന്ന് വിളിക്കാൻ തോന്നിയാൽ കിട്ടണം," അമ്മ വീണ്ടും ഓർമ്മിപ്പിച്ചു.
ജിതിൻ അമ്മയെ ചേർത്തുപിടിച്ചു. ആ കെട്ടിപ്പിടുത്തത്തിൽ ഒരുതരം വിങ്ങലുണ്ടായിരുന്നു.
"നിങ്ങൾ രണ്ടുപേരും ഇവിടെ ഒറ്റയ്ക്കാകുമല്ലോ. എനിക്ക് കുറച്ച് വിഷമമുണ്ട്," അവൻ പതുക്കെ പറഞ്ഞു.
"അതൊക്കെ ഞങ്ങൾ നോക്കിക്കോളാം. നീ നിന്റെ കരിയറിനെക്കുറിച്ച് ചിന്തിക്ക്. ഒരു എൻജിനീയറായി നിനക്ക് അവിടെ വലിയ അവസരങ്ങളുണ്ടാകും. ഞങ്ങളുടെ അഭിമാനം നീയാണ്," അച്ഛൻ അഭിമാനത്തോടെ പറഞ്ഞു.
ട്രെയിൻ വിസിൽ മുഴക്കി പ്ലാറ്റ്‌ഫോമിലേക്ക് പതുക്കെ ഇഴഞ്ഞു വന്നു. ജനക്കൂട്ടം പെട്ടെന്ന് വർദ്ധിച്ചു.
"സമയംയായി. നീ വേഗം കയറൂ," അച്ഛൻ അവനെ തള്ളിവിട്ടു.
"ശരി അച്ഛാ, അമ്മേ... ഞാൻ ഇറങ്ങുകയാണ്."
അവൻ ട്രെയിനിലേക്ക് കാലെടുത്തു വെച്ചു. ജനാലയ്ക്കൽ

💬 Comments

View all comments