Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
. അവിടെ നിന്ന് ആദ്യം ഞങ്ങൾ പൂനെയിൽ എത്തി. അലക്സാണ്ടറിന്റെ പുണെയിലെ അലക്സാണ്ടറിന്റെ മാമ്പഴത്തോട്ടത്തിലേക്കു എത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഏക്കറിന് കണക്കിന് മാമ്പഴത്തോട്ടം അവിടെ ഒരു കൂറ്റൻ ഫാം ഹൗസ് . ഞാൻ അവിടെ ഒകെ ചുറ്റി അടിച്ചു . എനിക്ക് ഒരു കാര്യം മനസ്സിൽ ആയി അലക്സാണ്ടർ ഒരു സാധാരണ അച്ചായൻ അല്ല , ഒരു കോടീശ്വരൻ ആണ് . അലക്സാണ്ടർ അവിടെ കൂറേ നേരം ആരുടെ ഒക്കെ കൂടി എന്തോ ഡിസ്കഷൻ ആയിരുന്നു . രാത്രി ഞാനും അലക്സാണ്ടറും ഒരു കുപ്പി ബ്ലൂ ലേബൽ വിസ്കിയും പൊരിച്ച കോഴിയും അടിച്ചു . കൂറേ നേരം വർത്തമാനം പറഞ്ഞു . അലക്സാണ്ടർ എന്തോ എന്റെ കൂടെ ഭയങ്കര കമ്പനി ആയി . അവസാനം ഞങ്ങൾ അവിടെ തന്നെ ഫ്ലാറ്റ് ആയി . രാവിലെ അവിടെ നിന്ന് എണിറ്റു ഞങ്ങൾ ന്യൂ ലൈഫ് മെഡികെയർ എന്ന സ്ഥാപനത്തിൽ എത്തി . അവിടെ ഉള്ള അരവിന്ദ് ശർമ്മ എല്ലാ ഉപകരണങ്ങളും കാണിച്ചു . ഞാൻ സെലക്ട് ചെയ്തു . ഫസ്റ്റ് ടൈം ആയതു കൊണ്ട് അവർ ഫ്രീ ഡെലിവറി തരാം എന്ന് പറഞ്ഞു ടോട്ടൽ 80000 ആയി . അലക്സാണ്ടർ ചെക്ക് എഴുതി . അരവിന്ദ് ശർമ്മ ബില്ല് ആരുടെ പേരിൽ വേണമെന്ന് ചോദിച്ചു . അലക്സാണ്ടർ ഹോസ്പിറ്റൽ പേര് പോരെ എന്ന് എന്നോട് ചോദിച്ചു . ഞാൻ പറഞ്ഞു വേണ്ട അലക്സാണ്ടറിന്റെ പേരിൽ മതി എന്ന് . അവർ അലക്സാണ്ടറിന്റെ പേരിൽ ബില്ല് ചെയ്തു .
💬 Comments
View all comments