Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
. പള്ളിയിൽ എത്തിയപ്പോൾ ഫാദർ ജോർജ് അവിടെ ഇരുന്നു ഏതോ പേപ്പർ കെട്ടുകൾ അടുക്കുക ആയിരുന്നു . ഫാദർ : ഡോകട്ർ, ഞാൻ ഡോക്ടറെ നോക്കി ഇരിക്കുക ആയിരുന്നു . ഇതാ നമ്മുടെ ആശുപത്രി തുടങ്ങുന്നു എന്ന് അറിയിക്കുന്ന നോട്ടീസ് ആണ് . എനിക്ക് തലപെരുക്കുക ആയിരുന്നു . ഞാൻ : ഫാദർ ഇത് വരെ ആ ഹോസ്പിറ്റലിൽ ഒരു പുല്ലു പോലും പറിച്ചിട്ടില്ല . എന്നിട്ടു എങ്ങനെ 15 തുടങ്ങും എന്നാ നിങ്ങൾ പറയുന്നത് ഫാദർ : അത് ഡോകട്ർ , കോൺട്രാക്ടർ ശ്യാം നെ പിന്നെ കണ്ടില്ല അവൻ 50000 വാങ്ങി പിന്നെ കണ്ടില്ല . ഞാൻ അനേഷിക്കുന്നുണ്ട് ഞാൻ അപ്പോൾ പറഞ്ഞതല്ലേ അവനെ വിശ്വസിക്കാമോ എന്ന് . ഫാദർ : ഞാൻ വിചാരിച്ചോ അവൻ ഇങ്ങനെ ചെയ്യുമോ എന്ന് ഞാൻ : എന്നിട്ടു പോലീസിൽ പറഞ്ഞോ . ഫാദർ : ഇല്ല ഞാൻ അനേഷിക്കുക്ക ആയിരുന്നു . ഞാൻ : അച്ചോ ,അച്ഛൻ എവിടെ നിന്നാ വരുന്നത് . ഞാൻ പറഞ്ഞ പോലെ എഴുതി വാങ്ങി ഇല്ലേ . ഫാദർ : അത് ഉണ്ട് . പുള്ളി ഒരു വൈറ്റ് പേപ്പറിൽ എഴുതിയത് കൊണ്ട് വന്നു ഞാൻ : അച്ചോ ഈ വെള്ള പേപ്പറിൽ ആണോ എഴുതിയത് . ഇത് കൊണ്ട് വല്ല കാര്യം ഉണ്ടോ . ഫാദർ : ഇല്ലേ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി ഇയാൾ ഒന്നെങ്കിൽ ഒരു പഞ്ച പാവം ആണ് അല്ലെങ്കിൽ ഒരു വിഡ്ഢി ആണ്
💬 Comments
View all comments