Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]
. എന്തോ പുത്തൻചോലയിലെ തണുപ്പും, മഞ്ഞും, സ്ഥലവും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു .
ഇന്ന് ഒക്ടോബർ 13: ഞാൻ രാവിലെ ഹോസ്പിറ്റൽഎത്തി . അച്ഛൻ പറഞ്ഞ 3 തടിമാടൻ മാർ വന്നിട്ടുണ്ട്. കുറച്ചു കഴിഞ്ഞു അച്ഛനും 4 കന്യാസ്ത്രീകളും വന്ന്. ഞാൻ : അച്ചോ ഞാൻ നാല് പേരെ വേണംഎന്നല്ലേ പറഞ്ഞത് . ഇത് മൂന്നു ഉള്ളല്ലോ . പിന്നെ 4 സ്ത്രീകളെയും പറഞ്ഞല്ലോ . ഫാദർ : ഇവര് മൂന്നുപേര് ഉണ്ടല്ലോ . പിന്നെ വര്ഗീസ് ഇപ്പോൾവരും . ഞാൻ അപ്പോൾ പെണ്ണുങ്ങളോ . ഫാദർ : ഇത് നമ്മുടെ മഠത്തിലെ സീനിയർ മദർ ഉം പിന്നെ കന്യാസ്ത്രീകളും ആണ്. ഞാൻ : അച്ചോ , ഞാൻ ഇവിടെ അറേഞ്ച്ചെയ്യാൻ സഹായിക്കാൻ ആണ് . ഫാദർ : ഇവര് സഹായിക്കും സാറെ . സീനിയർ മദർ : സാര് പറഞ്ഞുതന്നാൽ മതി . ഞങ്ങൾ പറ്റാവുന്ന പോലെചെയാം . ഞാൻ എല്ലാവരെയും വിളിച്ചു , എങ്ങനെഅറേഞ്ച്ചെയ്യണം എന്ന് പറഞ്ഞു . പിന്നെ ലാബ്ഉപകരണങ്ങൾ വന്നത് ഒക്കെ ലാബ് ആക്കേണ്ട റൂമിൽ എടുത്തുവെക്കാൻ പറഞ്ഞു .
തടിമാടൻ ചേട്ടന്മാരോട് ഞാൻ മുകളിലെ നിലയിൽ ഇരിക്കുന്ന ടേബിൾ, മേശ, കട്ടിൽ ,കസേരകൾ ചില അലമാരകൾ , ചെറിയഷെൽഫുകൾ ഒക്കെതാഴെ എടുത്തുകൊണ്ട് വെക്കാൻ പറഞ്ഞു .
1,3,4,5,20,19,18,17 എല്ലാം പഴയ ഒ പി റൂമുകൾ ആയിരുന്നു . എല്ലാ റൂമിനു പ്രത്യേകം ഡോർ ഉണ്ടായിരുന്നു. മാത്രം അല്ല ഈ റൂമുകൾ തമ്മിൽ കണക്ട്ചെയുന്ന ഡോറുകൾ ഉണ്ടായിരുന്നു.
1 - ഞാൻ
💬 Comments
View all comments