Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
ഞാൻ : നിങ്ങൾ ഈ റൂമിൽ ഇരുന്നോ . ഞാൻ റൂം പുറത്തു നിന്ന് പൂട്ടിയിട്ടു പോകാം . നിങ്ങൾ അകത്തു നിന്ന് പൂട്ടിക്കോ . പിന്നെ ഞാൻ വന്നു മുട്ടിയാൽ തുറന്നാൽ മതി .ചിലപ്പോൾ റീത്ത രാത്രി ഫുഡ് ഉണ്ടാക്കാൻ വരും . ശബ്ദം ഒന്ന് ഉണ്ടാക്കേണ്ട .
കവിത : പ്രീതിയെ പതുക്കെ തോണ്ടി , എടി നമ്മുക്ക് പോകാം .
പ്രീതി : ഒന്നും ഇല്ലെടി
ഞാൻ : വേഗം ഇന്റർവ്യൂ നടത്തിയിട്ടു വരാം .
ഞാൻ റൂം പുറത്തു നിന്ന് പൂട്ടി വേഗം ഹോസ്പിറ്റലിലേക്ക് പോയി .
ആശുപത്രി എത്തിയപ്പോൾ എൻറെ ശ്വാസം നിലച്ചു . അവിടെ ഒരു ജനസാഗരം ആണ് . ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല ഇത്ര നഴ്സുമാർ വരും എന്ന് .
ഞാൻ റീത്തയെ കണ്ടു .
ഞാൻ : റീത്ത, എന്താ ഇത് . ഇത്ര പേരോ .
റീത്ത : അതെ സാറെ , കുറച്ചു പേരോട് സംസാരിച്ചു ഇവിടെ സാലറി കൂടുതൽ ആണ് എന്ന് പറഞ്ഞു കുറച്ചു പേര് .
ഞാൻ : ഞാൻ ഇവിടെ ബീന ക്കു കൊടുക്കുന്നത് 3000 ആണ് .
റീത്ത : സാറെ അത് ഇവിടെ വലിയ ശമ്പളം ആണ് .
ഞാൻ : ഇതുങ്ങളെ ഒക്കെ എപ്പോൾ ഇന്റർവ്യൂ ചെയ്തു കഴിയും .
റീത്ത : പോകാൻ ധൃതി ആയോ .
ഞാൻ ചിരിച്ചു
ഞാൻ : റീത്ത അവര് നമ്മുടെ ചെറിയ ബെഡ്‌റൂമിൽ ആണ് . ഞാൻ അത് പുറത്തു നിന്ന് പൂട്ടിയിട്ടു ഉണ്ട് . നീ അവിടെ ചെന്ന് രാത്രി ഫുഡ് ഉണ്ടാക്കി . പിന്നെ വലിയ ബെഡ്‌റൂം വൃത്തി ആക്കി . പിന്നെ നെരിപ്പോടിൽ വിറകു നിറയ്ക്കു .
💬 Comments
View all comments