0%

Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 8 [Gulmohar]

Author : Gulmohar Read All Parts 12.1K

ആ വാക്കുകൾക്കിടയിലും അവരുടെ കണ്ണുകളിലെ തിളക്കം മറഞ്ഞുപോയ ഒരു നിഴൽ പോലെ എനിക്ക് അനുഭവപ്പെട്ടു.

​അപമാനം ശീലമായ ഒരാളുടെ നിസ്സംഗതയായിരുന്നു ആ മുഖത്ത്.

ചേച്ചി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ചോറ്റുപാത്രം തുറന്നു. "ഇന്ന് നിനക്ക് ഇഷ്ടപ്പെട്ട മീൻ കറിയുണ്ട്. നല്ലോണം കഴിച്ചിട്ട് വേണം പോകാൻ. ക്ലാസ്സിൽ ഇരിക്കുമ്പോൾ ഈ തള്ളയുടെ വർത്തമാനം ആലോചിച്ച് ഇരിക്കരുത്, കേട്ടല്ലോ?"

"പക്ഷേ ചേച്ചീ... സുഭാഷേട്ടൻ (ചേച്ചിയുടെ ഭർത്താവ്) ഇതൊക്കെ കേട്ടാൽ? ആ തള്ള ചേട്ടാൻ വരുമ്പോൾ ഓരോന്ന് പറഞ്ഞാൽ ചേച്ചിയുടെ ജീവിതം പ്രശ്നത്തിലാവില്ലേ?"

"എന്നോട് സ്നേഹമില്ലെങ്കിലും ഇതിലും വലുത് കെട്ടിട്ട് എന്നോട് ചോദിക്കാൻ വന്നിട്ടില്ല എന്നോടുള്ള വിശ്വാസമാണോ അതോ നീ എന്ത് ചെയ്താലും എനിക്ക് ഒന്നുമില്ല എന്നാണോ എന്ന് എനിക്കറിയില്ല. പോലീസുകാരനാല്ലേ പലയിടത്തുള്ള അയാളുടെ വെപ്പാട്ടികളിൽ ഒരാളയവും എന്നെയും കാണുന്നത്. "

സുമ ചേച്ചി അത് പറഞ്ഞപ്പോൾ അവരുടെ ശബ്ദത്തിൽ കലർന്ന പരിഹാസവും സങ്കടവും എന്നെ ശരിക്കും തരിപ്പപ്പിച്ചു കളഞ്ഞു. പുറമെ നിന്ന് നോക്കിയാൽ ഒരു പോലീസുകാരന്റെ ഭാര്യ എന്ന നിലയിൽ ചേച്ചി സന്തുഷ്ടയാണെന്ന് എല്ലാവരും കരുതും. എന്നാൽ ആ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ചേച്ചി അനുഭവിക്കുന്ന ഏകാന്തതയും തിരസ്കരണവും എത്ര ഭീകരമാണെന്ന് ആ വാക്കുകൾ വിളിച്ചുപറഞ്ഞു.

​"വെപ്പാട്ടികളിൽ ഒരാളായോ?" എനിക്ക് വിശ്വസിക്കാനായില്ല. "അപ്പോൾ സുഭാഷേട്ടൻ..."

"അതെടാ... അയാൾക്ക് അയാളുടെ വഴി, എനിക്ക് എന്റെയും. പക്ഷേ ഞാൻ ഒരു അന്തസ്സുള്ള കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് ഇന്നും ഈ താലി കഴുത്തിൽ ഇട്ട് ഇവിടെ കഴിയുന്നു. ആ തള്ളയ്ക്ക് ഇതൊക്കെ അറിയാം, അതുകൊണ്ടാണ് അവർ എന്നെ ഇങ്ങനെ നാറ്റിക്കാൻ നോക്കുന്നത്. ഞാൻ വഴിപിഴച്ചു പോയാൽ

💬 Comments

View all comments