Chapter Title : എനിക്കും ചേച്ചിക്കും ഞങ്ങൾ മാത്രം 8 [Gulmohar]
പിന്നെ അവർക്ക് സുഭാഷിന്റെ മുന്നിൽ ന്യായീകരിക്കാൻ എളുപ്പമല്ലേ?"
"ദൈവം ഒരു കരുണ എന്നോട് കാണിച്ചു ഈ നരകത്തിലേക്ക് നരകിക്കാൻ ഒരു കുഞ്ഞിനെ എനിക്ക് തന്നില്ല."
ഒഴുകിയിറങ്ങിയ കണ്ണൂനീർ തുടച്ച് ചേച്ചി ചിരിക്കാൻ ശ്രമിച്ചു.
"ഞാൻ വെറുതെ ഇതൊക്കെ നിന്നോട് പറഞ്ഞ് നിന്റെ സമയം കളഞ്ഞു. നീ വേഗം കഴിച്ച് പോകാൻ നോക്ക്"
അതും പറഞ്ഞ് ചേച്ചി തിരിച്ച് പോയി.
സുമ ചേച്ചി പടിയിറങ്ങി പോകുന്നത് നോക്കി ഞാൻ തറഞ്ഞുനിന്നു പോയി. "നരകിക്കാൻ ഒരു കുഞ്ഞിനെ തന്നില്ല" എന്ന് അവർ പറഞ്ഞപ്പോൾ ഉണ്ടായ ആ ശബ്ദമിടർച്ച എന്റെ ഹൃദയത്തിൽ തറച്ചു. പുറമെ ഐശ്വര്യവതിയായി കണ്ടിരുന്ന ആ സ്ത്രീ ഉള്ളിൽ എത്ര വലിയ കടലാണ് പേറുന്നതെന്ന് ഞാൻ അറിഞ്ഞു.
ഭർത്താവിന്റെ അവഗണന, അമ്മായിയമ്മയുടെ ക്രൂരത, പിന്നെ മക്കളില്ലാത്തതിന്റെ ദുഃഖം—എല്ലാം കൂടി ചേച്ചിയെ ശരിക്കും ഒരു ജീവച്ഛവമാക്കി മാറ്റിയിരിക്കുന്നു.
സ്കൂളിൽ എത്തിയെങ്കിലും എന്റെ മനസ്സ് ആ മുറിയിലായിരുന്നു. ബെഞ്ചിൽ ഇരിക്കുമ്പോൾ സുമ ചേച്ചിയുടെ മുഖവും അവർ പറഞ്ഞ വാക്കുകളും മാത്രം മനസ്സിൽ മിന്നിമറഞ്ഞു.
സാർ എടുക്കുന്ന പാഠങ്ങളൊന്നും എന്റെ തലയിൽ കയറുന്നില്ലായിരുന്നു. ചേച്ചി എനിക്ക് തന്ന ആ പൊതിച്ചോർ ഉച്ചയ്ക്ക് തുറന്നപ്പോൾ എനിക്ക് കരച്ചിൽ വന്നു. ആ ചോറിലുണ്ട് അവർ എനിക്ക് നൽകുന്ന സ്നേഹം മുഴുവൻ.
സുഭാഷേട്ടനോടും ആ തള്ളയോടും എനിക്ക് അടക്കാനാവാത്ത ദേഷ്യം തോന്നി. സുമ ചേച്ചിയെപ്പോലെ ഒരു പാവത്തെ ഇങ്ങനെ ശ്വാസം മുട്ടിക്കാൻ അവർക്ക് എങ്ങനെ തോന്നുന്നു?
സ്കൂൾ വിട്ട് ഞാൻ വേഗത്തിൽ വീട്ടിലേക്ക് നടന്നു. സാധാരണ വഴിയിൽ കാണാറുള്ള കുട്ടികളോടോ സുഹൃത്തുക്കളോടോ സംസാരിക്കാൻ എനിക്ക് തോന്നിയില്ല. എന്റെ
💬 Comments
View all comments