Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]
പറ ഞാൻ ഇവിടെ നിന്നോളം എന്ന്.തിരിച്ചു വിളിക്ക് എന്നിട്ട് കട്ട് ആയി പോയതാണെന്ന് പറ.
അവൾ തിരിച്ചു വിളിച്ചു
ഞാൻ ഇവിടെ തന്നെ നിന്നോളം ഇവിടെ കുഴപ്പം ഒന്നുമില്ല
എന്നാ അവിടെ തന്നെ നിൽക്. എന്തേലും ബുദ്ധിമുട്ട് ഉണ്ടങ്കിൽ വിളിക്ക്.
മ്മ് വിളിക്കാം
അവൾ ഫോൺ കട്ട് ചെയ്തതും. എന്നേ കെട്ടിപിടിച് കരയാൻ തുടങ്ങി.
എന്തിനാ കരായണേ പ്രശ്നം ഒന്നും ഇണ്ടായില്ലല്ലോ.
എന്നിട്ടും അവൾ കരച്ചിൽ തുടർന്നുകൊണ്ടിരുന്നു.
ഞാൻ : നീ കുറച്ചു നേരം കിടന്നു ഉറങ്ങ്. അപ്പൊ എല്ലാ ഓക്കേ ആകും.
അവൾ എന്റെ ദേഹത്തു കിടന്നു പയ്യെ ഉറങ്ങി പോയി.
എനിക്ക് ഉറങ്ങണം എന്നുണ്ടങ്കിലും പറ്റുന്നില്ല.
ഒരു വശത്തു അവളും അവളുടെ വീട്ടുകാരും. മറുവശത്തു ഒരു പിടി വള്ളി ആയിരുന്ന. Stock മാർക്കറ്റ് ഇടിഞ്ഞു.
ആകെ ഉള്ള സമ്പാദ്യം എല്ലാം അതിൽ കുടുങ്ങി കിടക്കുന്നു. തിരിച്ചു കിട്ടും. പക്ഷെ എന്ന് എന്ന് ഒരു ഉറപ്പും ഇല്ല. ക്രെഡിറ്റ് കാർഡ് ലിമിറ്റ് തീർന്നാൽ പിന്നെ ഞാൻ വട്ട പൂജ്യം.
ഇത് ഞാൻ അവളോട് ഇതുവരെ പറഞ്ഞട്ടില്ല. പറഞ്ഞിട്ട് എന്തിനാ ഇനി അവൾക്ക് കരയാൻ ഒരു കാരണം കൂടി ആകും.
മുന്നോട്ടുള്ള കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു എത്തും പിടിയും ഇല്ല. ഉള്ള കോൺഫിഡൻസ് എല്ലാ എവിടെയോ നഷ്ടമായിരുന്നു. എന്നാലും അവളെ പിരിയാൻ കഴിയില്ലായിരുന്നു........
6 മണി ആയിക്കാണും അവൾ എഴുന്നേറ്റപ്പോൾ ഞാൻ ഇപ്പോളും ഉറങ്ങിട്ടില്ല. അവളെയും ചേർത്ത് പിടിച്ചിരുന്നു.
ഞാൻ : ഇത് എന്ത് ഉറക്കം ആടി. നിനക്ക് രാത്രി ഉറങ്ങണ്ടേ.
പാറു : സമയം എത്രെ ആയി.
ഞാൻ : സമയം 6 മണി കഴിഞ്ഞു.
പാറു : വിളിക്കായിരുന്നില്ലേ ചായ ഇപ്പൊ തര
ഞാൻ : ചായ ഒന്നും ഇപ്പൊ വേണ്ട.
പാറു : എന്താ പറ്റിയെ. ചായ വേണ്ടേ
എന്റെ ദേഹത്തു മുഴുവൻ അവളുടെ വിയർപ്പ് ആയിരുന്നു അത് തുടച്ചു കൊണ്ട് അവൾ പറഞ്ഞു
ഞാൻ : എന്ത് പറ്റാൻ. നീ ഉറക്കപ്പിച്ചും ആയി പോകണ്ടല്ലോന്ന് ഓർത്ത് പറഞ്ഞതാ.
സാധരണ പോലെ തന്നെ അന്നും
💬 Comments
View all comments